കൊച്ചി: എറണാകുളം ജില്ലയിലെ പോണേക്കരയിൽ അച്ഛനെയും ആറുവയസ്സുകാരിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. പാണാവള്ളി സ്വദേശിയായ പവിശങ്കറും മകൾ വാസുകിയും ആണ് മരണപ്പെട്ടത്. കുടുംബപരമായ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം സംഭവസമയത്ത് കുട്ടിയുടെ അമ്മ വീട്ടിലുണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കി. അന്വേഷണത്തിൽ, മകൾക്ക് വിഷം നൽകിയതിന് ശേഷം പവിശങ്കർ തൂങ്ങി ജീവനൊടുക്കിയതാണെന്ന് പൊലീസ് വ്യക്തമാക്കി. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
മരണത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി അന്വേഷണം തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
