റാസ്മസ് ഹൊയ്‌ലുണ്ടിന് പരിക്ക്: മൂന്ന് ആഴ്ച പുറത്തിരിക്കേണ്ടിവരും

FEBRUARY 24, 2024, 6:11 PM

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ റാസ്മസ് ഹൊയ്‌ലുണ്ടിന് പരിക്ക്. താരം മൂന്ന് ആഴ്ചയോളം പുറത്തിരിക്കുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന് വൻ തിരിച്ചടിയാണിത്.

ഹൊയ്‌ലുണ്ട് ഫോമിൽ ആയതോടെ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡും ഫോമിലേക്ക് എത്തിയത്. അവസാന ആറ് പ്രീമിയർ ലീഗ് മത്സരങ്ങളിലും ഹൊയ്‌ലുണ്ട് ഗോൾ നേടിയിരുന്നു.

ലൂട്ടൺ ടൗണിൽ ഞായറാഴ്ച നടന്ന 2 -1 വിജയത്തിൽ ഇരട്ട ഗോളുകളും താരം നേടിയിരുന്നു. ലൂക് ഷോയുടെ പരിക്കിന് പിന്നാലെ ഹൊയ്‌ലുണ്ട് കൂടെ പുറത്തായത് യുണൈറ്റഡിന് വൻ ആശങ്ക നൽകും. മറ്റൊരു സ്‌ട്രൈക്കർ യുണൈറ്റഡ് ടീമിൽ ഇല്ല. മാഞ്ചസ്റ്റർ ഡർബി അടക്കം ഹൊയ്‌ലുണ്ടിന് നഷ്ടമായേക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam