പച്ചക്കള്ളം പ്രചരിപ്പിക്കരുത്, വ്യാജ പ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്ന് നെയ്മര്‍

SEPTEMBER 27, 2023, 2:26 PM

സൗദി പ്രോ ലീഗ് ക്ലബ്ബ് അല്‍ ഹിലാല്‍ മാനേജര്‍ ജോര്‍ജ് ജീസസിനെ പുറത്താക്കാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്ന വാര്‍ത്തകളില്‍ പ്രതികരിച്ച്‌ സൂപ്പര്‍ താരം നെയ്മര്‍.

'എല്ലാം കള്ളമാണ്. നിങ്ങളെല്ലാവരും ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങളില്‍ വിശ്വസിക്കുന്നത് നിര്‍ത്തണം. ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള പേജുകള്‍ ഇത്തരം വ്യാജവാര്‍ത്തകള്‍ പങ്കുവെക്കരുത്.

എല്ലാവിധ ബഹുമാനത്തോടും കൂടിയാണ് പറയുന്നത്, ഇത്തരം പ്രചാരണങ്ങള്‍ ഇവിടെ നിര്‍ത്തണം. കാരണം ഇത് അപമാനിക്കുന്നതിന് തുല്യമാണ്', നെയ്മര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

vachakam
vachakam
vachakam

ജോര്‍ജ് ജീസസുമായി നെയ്മര്‍ അഭിപ്രായ ഭിന്നത രൂക്ഷമാണെന്നും കോച്ചിനെ പുറത്താക്കണമെന്ന് ക്ലബ്ബിനോട് താരം ആവശ്യപ്പെട്ടിട്ടുണ്ടെന്നും തരത്തിലുള്ള അഭ്യൂഹങ്ങളാണ് പ്രചരിച്ചിരുന്നത്. ഈ വാര്‍ത്തകളെല്ലാം അസത്യമാണെന്നും ഇത്തരം വ്യാജപ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്നും നെയ്മര്‍ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam