തിരിച്ചടിച്ച് ന്യൂസിലൻഡിന് 4വിക്കറ്റ് ജയം

DECEMBER 10, 2023, 12:33 PM

ധാക്കയിൽ നടന്ന ബംഗ്ലാദേശും ന്യൂസിലൻഡും തമ്മിലുള്ള രണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡിന് നാലു വിക്കറ്റ് വിജയം. അവസാന ഇന്നിങ്‌സിൽ ജയിക്കാൻ 137 റൺസ് മാത്രമെ ന്യൂസിലൻഡിന് വേണ്ടി വന്നുള്ളൂ.

നാൽപ്പതാം ഓവറിലേക്ക് ആറ് വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലൻഡ് വിജയലക്ഷ്യത്തിലെത്തി. ന്യൂസിലൻഡ് 6/96 എന്ന നിലയിൽ ആയിരുന്നെങ്കിലും ഏഴാം വിക്കറ്റിൽ ഗ്ലെൻ ഫിലിപ്‌സും സാന്റ്‌നറും കൂടി വിജയത്തിലേക്ക് കിവീസിനെ എത്തിക്കുക ആയിരുന്നു.
ഗ്ലെൻ ഫിലിപ്‌സ് 40 റൺസും സാന്റ്‌നർ 35 റൺസും എടുത്ത് പുറത്താകാതെ നിന്നു.

നേരത്തെ രാവിലെ ന്യൂസിലൻഡ് ബംഗ്ലാദേശിനെ രണ്ടാം ഇന്നിങ്‌സിൽ 144 റണ്ണിന് എറിഞ്ഞിട്ടിരുന്നു. അജാസ് പട്ടേൽ ആറ് വിക്കറ്റും സാന്റ്‌നർ മൂന്ന് വിക്കറ്റും വീഴ്ത്തി.
ന്യൂസിലൻഡ് ആദ്യ ഇന്നിങ്‌സിൽ 180 റൺസും ബംഗ്ലാദേശ് ആദ്യ ഇന്നിംഗ്‌സിൽ 172 റണ്ണും ആയിരുന്നു എടുത്തത്. ഈ വിജയത്തോടെ പരമ്പര 1 -1 എന്നായി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam