രഞ്ജി ട്രോഫിയിൽ അടിച്ചുതകർത്ത് മുഷീർ ഖാൻ

FEBRUARY 25, 2024, 2:15 PM

രഞ്ജി ട്രോഫിയിൽ മുഷീർ ഖാൻ ഡബിൾ സെഞ്ച്വറി നേടി അടിച്ചുതകർക്കുകയാണ്. ബറോഡയ്‌ക്കെതിരായ ക്വാർട്ടർ ഫൈനലിലായിരുന്നു ഇന്ത്യയുടെ അണ്ടർ 19 താരമായ മുഷീർ ഖാന്റെ തകർപ്പൻ പ്രകടനം. 357 പന്തിൽ നിന്ന് 18 ബൗണ്ടറിയടക്കം 203 റൺസെടുത്ത് മുഷീർ പുറത്താകാതെനിന്നതോടെ ആദ്യ ഇന്നിങ്‌സിൽ 384 റൺസ് സ്വന്തമാക്കാൻ മുംബൈയ്ക്ക് സാധിച്ചു. ഒന്നാം ദിനം 128 റൺസെടുത്തായിരുന്നു കൗമാര താരം പുറത്താകാതെ നിന്നത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ തന്റെ ആദ്യത്തെ ഡബിൾ സെഞ്ച്വറിയാണ് മുഷീർ സ്വന്തമാക്കിയത്. ഇതോടെ രഞ്ജി ട്രോഫിയിൽ മുംബൈക്ക് വേണ്ടി ഇരട്ട സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന നേട്ടവും മുഷീർ സ്വന്തമാക്കി. 18 വർഷവും 362 ദിവസവുമാണ് മുഷീറിന്റെ പ്രായം. റെക്കോർഡിൽ വസീം ജാഫറിനെയാണ് മുഷീർ മറികടന്നത്. 18 വർഷവും 262 ദിവസവും പ്രായമുള്ളപ്പോഴാണ് വസീം ഇരട്ട സെഞ്ച്വറി സ്വന്തമാക്കിയത്. മുഷീർ ഖാന്റെ ചേട്ടൻ സർഫ്രാസ് ഖാൻ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ കളിച്ചുകൊണ്ടിരിക്കുകയാണ്.

അണ്ടർ 19 ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിലൂടെയാണ് മുഷീർഖാൻ ശ്രദ്ധ നേടുന്നത്. 60 റൺസ് ശരാശരിയിൽ 360 റൺസുമായി ഇന്ത്യയുടെ റൺവേട്ടക്കാരിൽ രണ്ടാമനായിരുന്നു മുഷീർ. രണ്ട് സെഞ്ച്വറിയടക്കം നേടി ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതിലും മുഷീർ നിർണായക പങ്ക് വഹിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam