മുഹമ്മദ് ആമിർ തിരിച്ചുവരുന്നു

MARCH 26, 2024, 2:07 PM

വിരമിച്ച പാകിസ്താൻ പേസർ മുഹമ്മദ് ആമിർ വിരമിക്കൽ പിൻവലിച്ചു. പാക്കിസ്താൻ ക്രിക്കറ്റ് ടീമിൽ കളിക്കാൻ താൻ വീണ്ടും ഒരുക്കമാണ് എന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെ ആമിർ അറിയിച്ചു.

ടി20 ലോകകപ്പിൽ കളിക്കുകയാണ് ആമിറിന്റെ ലക്ഷ്യം. കഴിഞ്ഞ ദിവസം ഇമാദ് വാസികും വിരമിക്കൽ തീരുമാനം പിൻവലിച്ച് എത്തിയിരുന്നു.

ആമിറിനോട് വിരമിക്കൽ പിൻവലിക്കാൻ പി.സി.ബി അംഗങ്ങൾ അടക്കം നേരത്തെ ആവശ്യപ്പെട്ടിരുന്നു. പാകിസ്താൻ ടീം പരിശീലകരും ക്രിക്കറ്റ് ബോർഡുമായി ഉടക്കി ആയിരുന്നു 2020ൽ ആമിർ ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.

vachakam
vachakam
vachakam

അമീർ പാകിസ്താന് വേണ്ടി വളരെ മികച്ച പ്രകടനമാണ് മുമ്പ് കാഴ്ചവെച്ചത്. 2010ൽ ഇംഗ്ലണ്ടിൽ നടന്ന മാച്ച് ഫിക്‌സിംഗ് കേസിൽ പെട്ടതിനാൽ മുമ്പ് അഞ്ച് വർഷത്തേക്ക് വിലക്കപ്പെട്ട താരം കൂടിയാണ് ആമിർ. ഇനി താരം പാകിസ്താൻ ടീമിലേക്ക് എത്തുമോ എന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് നിരീക്ഷകർ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam