തുടർച്ചയായി ജയവുമായി മോഹൻബഗാൻ

AUGUST 9, 2024, 2:27 PM

ഡ്യൂറൻഡ് കപ്പിൽ മോഹൻ ബഗാന് തുടർച്ചയായ രണ്ടാം വിജയം. ഇന്ന് ഇന്ത്യൻ എയർ ഫോഴ്‌സിനെ നേരിട്ട് മോഹൻ ബഗാൻ ആറു ഗോളുകൾ അടിച്ചാണ് വിജയം നേടിയത്.

മോഹൻ ബഗാനായി കമിങ്‌സ് ഇരട്ട ഗോളുകൾ നേടി. പുതിയ സൈനിങായ ഗ്രെഗ് സ്റ്റുവർട്ടും ഇന്ന് മോഹൻ ബഗാനായി വലകുലുക്കി.

മത്സരത്തിന്റെ നാലാം മിനിട്ടിലും 76-ാം മിനുട്ടിലുമായിരുന്നു കമ്മിംഗ്‌സിന്റെ ഗോളുകൾ. ആൾഡ്രെഡ്, ലിസ്റ്റൺ കൊളാസോ, അനിരുദ്ധ് താപ എന്നിവരും ഇന്ന് മോഹൻ ബഗാനായി ഗോൾ നേടി. മത്സരത്തിന്റെ അവസാന നിമിഷമായിരുന്നു ഗ്രെഗ് സ്റ്റുവർട്ടിന്റെ ഗോൾ. അബ്ദുൽ സമദ് ഇന്ന് മോഹൻ ബഗാന് വേണ്ടി കളത്തിലിറങ്ങിയിരുന്നു.

vachakam
vachakam
vachakam

ഇതോടെ രണ്ടു മത്സരങ്ങളിൽ ഗ്രൂപ്പിൽ ആറ് പോയിന്റുമായി ഗ്രൂപ്പിൽ ഈസ്റ്റ് ബംഗാളിനൊപ്പം ഒന്നാമത് നിൽക്കുകയാണ് മോഹൻ ബഗാൻ. അവർക്ക് ഗ്രൂപ്പിൽ ബാക്കിയുള്ളത് കൊൽക്കത്ത ഡർബിയിൽ ഈസ്റ്റ് ബംഗാളിനെതിരെയുള്ള പോരാട്ടമാണ്. ഈ മത്സരമാകും ഗ്രൂപ്പ് ചാമ്പ്യന്മാർ ആരാണെന്ന് തീരുമാനിക്കുക.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam