മുൻ പാക് ക്രിക്കറ്റ് താരം മുഹമ്മദ് ആമിർ ബ്രിട്ടിഷ് പൗരത്വം സ്വീകരിച്ചു. ആമിറിന്റെ ഭാര്യ നർജിസ് ഖാൻ ബ്രിട്ടിഷ് പൗരത്വമുള്ള പാക്ക് വംശജയാണ്.
വിവാഹ ശേഷം ബ്രിട്ടനിൽ സ്ഥിര താമസമാക്കിയ ആമിറിന് ഇനി ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിനായി രജിസ്റ്റർ ചെയ്യാൻ സാധിക്കും.
2024 ട്വന്റി20 ലോകകപ്പിനു ശേഷം രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ച ആമിർ, ട്വന്റി20 ഫ്രാഞ്ചൈസി ക്രിക്കറ്റ് രംഗത്തു സജീവമാണ്.
ഒരു ടെലിവിഷൻ അഭിമുഖത്തിനിടെ 2026 ൽ ബ്രിട്ടിഷ് പാസ്‌പോർട്ട് ലഭിക്കുമെന്നും, അതിനു ശേഷം ഐപിഎൽ കളിക്കാൻ യോഗ്യതയാകുമെന്നും ആമിർ മുൻപ് പറഞ്ഞിട്ടുണ്ട്. ബ്രിട്ടിഷ് പൗരനായ വിവരം ആമിർ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
പാകിസ്താൻ സൂപ്പർ ലീഗിന്റെ 2026 സീസണിൽ റാവൽപിണ്ടിസ് ടീമിന്റെ താരമായിരുന്നു ആമിർ. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, കാനഡ, യുഎസ് തുടങ്ങിയ രാജ്യങ്ങളിലെ ട്വന്റി20 ആഭ്യന്തര ലീഗുകളിലും പാക് പേസർ കളിച്ചിട്ടുണ്ട്.
2024ലെ ട്വന്റി20 ലോകകപ്പിലാണ് ആമിർ അവസാനമായി രാജ്യാന്തര മൽസരം കളിച്ചത്.രാജ്യാന്തര കരിയറിൽ രണ്ടു തവണ വിരമിക്കൽ പ്രഖ്യാപിച്ച താരമാണ് ആമിർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
