ജയ്പുർ: ഐ.പി.എൽ ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി വ്യവസായി ലക്ഷ്മി എൻ. മിത്തലും മകൻ ആദിത്യ മിത്തലും അദാർ പൂനാവാലയും. ഏകദേശം 15,600 കോടി രൂപയ്ക്കാണ് (1.65 ബില്യൺ ഡോളർ) ടീമിന്റെ 93 ശതമാനം ഓഹരികൾ ഇവർ ഏറ്റെടുത്തത്.
മിത്തൽ കുടുംബത്തിന് 75 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകും. അദാർ പൂനാവാലയ്ക്ക് 18 ശതമാനം. നിലവിലെ ഉടമയായ മനോജ് ബദാലെ ഉൾപ്പെടെയുള്ള നിക്ഷേപകർക്ക് ബാക്കി 7 ശതമാനം ഓഹരികൾ കൈവശമുണ്ടാകും. ലക്ഷ്മി എൻ. മിത്തൽ, ആദിത്യ മിത്തൽ, വാനിഷ മിത്തൽ ഭാട്ടിയ, അദാർ പൂനാവാല, മനോജ് ബദാലെ എന്നിവരടങ്ങുന്നതായിരിക്കും
പുതിയ ഡയറക്ടർ ബോർഡ്. ദക്ഷിണാഫ്രിക്കൻ ലീഗിലെ പാൾ റോയൽസ്, കരീബിയൻ ലീഗിലെ ബാർബഡോസ് റോയൽസ് എന്നീ ടീമുകളും ഈ ഇടപാടിലൂടെ പുതിയ ഉടമസ്ഥരുടെ കീഴിലാകും. ബി.സി.സി.ഐ., സി.സി.ഐ., ഐ.പി.എൽ. ഗവേണിംഗ് കൗൺസിൽ എന്നിവയുൾപ്പെടെയുള്ള നിയന്ത്രണ ഏജൻസികളുടെ അനുമതി ലഭിക്കുന്നതോടെ ഈ നടപടികൾ പൂർത്തിയാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
