മെസിയും സുവാരസും ചേർന്ന് ക്ലബ് തുടങ്ങുന്നു

MAY 30, 2025, 4:38 AM

റൊസാരിയോ: കളിക്കളത്തിൽ വർഷങ്ങളായി ഒരുമിച്ച് കളിച്ചിട്ടുള്ള താരങ്ങളാണ് ലൂയിസ് സുവാരസും ലയണൽ മെസ്സിയും. ബാഴ്‌സലോണയിലും ഇന്റർ മയാമിയിലും ഒരുമിച്ച് കളിച്ചിട്ടുള്ള താരങ്ങൾ പുതിയ സംരംഭത്തിലും ഒരുമിക്കുകയാണ്. ഇരുവരും ചേർന്ന് പുതിയ സോക്കർ ക്ലബ്ബ് തുടങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

ഉറുഗ്വായിൽ ഒരു ഫുട്‌ബോൾ ക്ലബ്ബ് തുടങ്ങുന്ന വിവരം സുവാരസാണ് അറിയിച്ചത്. മെസ്സിയും പദ്ധതിയുടെ ഭാഗമാകുന്നുണ്ട്. നേരത്തേ ഡീപ്പോർട്ടീവോ എൽഎസ് എന്ന് അറിയപ്പെട്ടിരുന്ന ക്ലബ്ബിന്റെ പേര് എൽഎസ്എം എന്നാക്കിയിട്ടുണ്ട്. ഉറുഗ്വായ് നാലാം ഡിവിഷനിൽ ടീം പന്തുതട്ടിത്തുടങ്ങും. 2018ലാണ് ക്ലബ്ബ് ആരംഭിച്ചത്.

കുട്ടികൾക്കും കൗമാരക്കാർക്കും അവസരം നൽകുകയാണ് ലക്ഷ്യമെന്ന് സുവാരസ് വീഡിയോയിൽ പറഞ്ഞു. പദ്ധതിയുടെ ഭാഗമാക്കിയതിൽ സന്തോഷമുണ്ടെന്നും കഴിയുന്നത്ര സഹായം നൽകുമെന്നും മെസ്സി പ്രതികരിച്ചു. അതേസമയം മെസ്സി ഏതുതരത്തിലാണ് പദ്ധതിയുടെ ഭാഗമാകുകയെന്നതിൽ വ്യക്തത വരേണ്ടതുണ്ട്. പ്രഖ്യാപനത്തിന് പിന്നാലെ സാമൂഹികമാധ്യമങ്ങളിൽ ക്ലബ്ബിനെ പിന്തുടരുന്നവരുടെ എണ്ണം കുതിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam