സി.ഇ.ഒ ഡോ. അബ്ദുസ്സലാം സ്വീകരിച്ചു
ഷിക്കാഗോ : ഗ്രാമീണ മേഖലയിൽ നടത്തുന്ന സുസ്ഥിര വികസന പദ്ധതികൾക്കുള്ള അന്താരാഷ്ട്ര അവാർഡ് മർകസ് നോളജ് സിറ്റിക്ക് ലഭിച്ചു. അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയ്‌സിൽ വേൾഡ് വാട്ടർ മാനേജ്‌മെന്റ് (ഡബ്ല്യു.ഡബ്ല്യു.എം.ഐ) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ വെച്ച് നോളജ് സിറ്റി സി.ഇ.ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ് ഗ്ലോബൽ എക്‌സലൻസ് അവാർഡ് സ്വീകരിച്ചു. ഗ്രേറ്റർ ഷിക്കാഗോയുടെ മെട്രോപോളിറ്റൻ വാട്ടർ റിക്ലമേഷൻ ജില്ലാ കമ്മീഷണർ ഷാരോൺ വാളെർ ആണ് അവാർഡ് സമ്മാനിച്ചത്.
മർകസ് നോളജ് സിറ്റിയുടെ പരിസരത്തായുള്ള മലയോര ഗ്രാമീണ മേഖലയെ വിഭവ വീണ്ടെടുപ്പുകളുടെ കാര്യത്തിൽ സ്വയംപര്യാപ്തരാക്കി സ്മാർട്ട് വില്ലേജുകളാക്കാനുള്ള ശ്രമത്തിനാണ് അവാർഡ് ലഭിച്ചിരിക്കുന്നത്.
നോളജ് സിറ്റിയുടെ പരിസര പ്രദേശത്തെ ഗ്രാമത്തെ സ്മാർട്ട് വില്ലേജായി സമ്മിറ്റിൽ വെച്ച് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സോളാർ ഊർജം, മഴവെള്ള സംഭരണം, സീറോ വേസ്റ്റ് മാനേജ്‌മെന്റ്, ഗ്രീൻ മൊബിലിറ്റി സൊലൂഷ്യൻസ് തുടങ്ങിയ പ്രവർത്തനങ്ങളാണ് നോളജ് സിറ്റിയിലെ അവാർഡിന് അർഹരാക്കിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്