ടെക്‌സസ്: ക്രിസ്മസ് ദിനത്തില്‍ വീട്ടില്‍ നിന്ന് കാണാതായ ടെക്‌സസിലെ കൗമാരക്കാരിയെ വിദേശത്തേക്ക് കടത്തിയിരിക്കാമെന്ന് ഷെരീഫ് ഓഫീസ്. കാണാതായ കാമില മെന്‍ഡോസ ഓള്‍മോസിനെ ബുധനാഴ്ച രാവിലെ 7 മണിക്ക് മുമ്പ് തന്റെ വീടിന് പുറത്ത് അവസാനമായി കണ്ടതായി ബെക്സര്‍ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. പതിവായുള്ള നടത്തത്തിന് പോയതാകാമെന്നാണ് വീട്ടുകാര്‍ കരുതിയത്.
കാമില സാധാരണയായി പ്രഭാത നടത്തത്തിന് പോകാറുണ്ടെന്ന് കാമിലയുടെ അമ്മ പറഞ്ഞു. എന്നാല്‍ സമയത്തിനുള്ളില്‍ കാമില തിരിച്ചെത്താതായപ്പോള്‍ അവര്‍ ആശങ്കയിലായെന്ന് ഷെരീഫ് ഓഫീസ് അറിയിച്ചു. കൗമാരക്കാരിയുടെ പെട്ടെന്നുള്ള തിരോധാനത്തില്‍ തട്ടിക്കൊണ്ടുപോകലോ മനുഷ്യക്കടത്തോ ഉള്‍പ്പെടെ സാഹചര്യവും ഡിറ്റക്ടീവുകള്‍ തള്ളിക്കളഞ്ഞിട്ടില്ലെന്ന് ബെക്സര്‍ കൗണ്ടി ഷെരീഫ് ജാവിയര്‍ സലാസര്‍ പറഞ്ഞു.
'തീര്‍ച്ചയായും ഞങ്ങള്‍ ഒന്നും നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. കരയിലെ തിരച്ചില്‍ രണ്ട് ചതുരശ്ര മൈലിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു. ഈ കേസ് ഞങ്ങളെ അമേരിക്കന്‍ ഐക്യനാടുകളുടെ അതിര്‍ത്തിക്ക് പുറത്തേക്ക് കൊണ്ടുപോയേക്കാമെന്ന സാധ്യതയും ഞങ്ങള്‍ തള്ളിക്കളയുന്നില്ല.' - സലാസര്‍ എബിസി ന്യൂസിനോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
