കരുവാനയേയും കീഴടക്കി ഗുകേഷ്

MAY 31, 2025, 3:50 AM

ഓസ്‌ലോ : മൂന്നാം റൗണ്ടിൽ ഹിക്കാരു നക്കാമുറയെ തോൽപ്പിച്ചതിന് പിന്നാലെ നോർവേ ചെസിന്റെ നാലാം റൗണ്ടിൽ ഫാബിയാനോ കരുവാനയേയും കീഴടക്കി ഇന്ത്യയുടെ ലോകചാമ്പ്യൻ ഡി.ഗുകേഷ്.

സാധാരണ ക്ലാസിക്ക് ഗെയിമിൽ ഇരുവരും സമനിലയിൽ പിരിഞ്ഞതിനെ തുടർന്ന് കളിച്ച ആമഗെഡോൺ എന്നറിയപ്പെടുന്ന അതിവേഗ ചെസ്സിലാണ് ഗുകേഷ് കരുവാനയെ തോൽപ്പിച്ചത്. മറ്റൊരു ഇന്ത്യൻ താരം അർജുൻ എരിഗേയ്‌സി നാലാം റൗണ്ടിൽ ക്ലാസിക് ഗെയിമിൽ മുൻ ലോകചാമ്പ്യൻ മാഗ്‌നസ് കാൾസനോട് തോറ്റു. ഇതോടെ കരുവാനയെ മറികടന്ന് കാൾസൻ എട്ട് പോയിന്റുമായി മുന്നിലെത്തി.

നാലര പോയിന്റ് നേടിയ ഗുകേഷ് അഞ്ചാം സ്ഥാനത്തും അതേ പോയിന്റുള്ള അർജുൻ എരിഗെയ്‌ലി നാലാം സ്ഥാനത്തും ഫാബിയാനോ കരുവാനയും ഹികാരു നകാമുറ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam