സ്‌കൂള്‍ തുറക്കുന്നതിനോട് അനുബന്ധിച്ച് നടത്തിയ പരിശോധന: കോട്ടയത്ത് എംഡിഎംഎയുമായി യുവാവ് പിടിയില്‍

JUNE 1, 2025, 10:33 AM

കോട്ടയം: സ്‌കൂള്‍ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് വില്‍പനയ്‌ക്കെത്തിച്ച എംഡിഎംഎയുമായി യുവാവിനെ കോട്ടയം ഗാന്ധിനഗര്‍ പൊലീസ് പിടികൂടി. കോട്ടയം കൈപ്പുഴ പിള്ളക്കവല സ്വദേശി ഷൈന്‍ ഷാജി (26) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 38.91 ഗ്രം എംഡിഎംഎ പൊലീസ് കണ്ടെടുത്തു.

സ്‌കൂള്‍ തുറക്കുന്നതിനോട് അനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കോട്ടയം ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ പ്രത്യേക നിര്‍ദേശാനുസരണമായിരുന്നു പരിശോധന. നിരോധിത മയക്കുമരുന്ന് ഉല്‍പ്പന്നങ്ങള്‍ കൈവശം വച്ച് വില്‍പന നടത്തിയതുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്.

ഗാന്ധിനഗര്‍ എസ്.എച്ച്.ഒ ശ്രീജിത്ത് ടിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ അനുരാജ് എം.എച്ച്, എ.എസ്.ഐ നവീന്‍ എസ്. മോനി, എസ്.സി.പി.ഒമാരായ രഞ്ജിത്ത് ടി.എസ്, സജിത്ത് എസ്, പ്രതീഷ് കെ. സി.പി.ഒമാരായ രാജീവ് എം.എസ്, ശ്രീജിത്ത് പി.എസ്, അനൂപ് പി.റ്റി, ശ്രീനിഷ് തങ്കപ്പന്‍, വിഷ്ണുപ്രിയന്‍, അയ്യപ്പദാസ്, ലിബിന്‍ മാത്യു എന്നിവരുള്‍പ്പെട്ട അന്വേഷണം സംഘം അതിസാഹസികമായാണ് പ്രതിയെ പിടികൂടിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam