പാരീസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസിന്റെ വനിതാ വിഭാഗത്തിൽ നിലവിലെ ചാമ്പ്യൻ ഇഗ ഷ്വാംടെക്കും ഒന്നാം സീഡ് അര്യാന സബലേങ്കയും പ്രീ ക്വാർട്ടറിലെത്തി. മൂന്നാം റൗണ്ടിൽ ഇഗ റൊമേനിയയുടെ ജാക്വലിനെ 6-2, 7-5നാണ് തോൽപ്പിച്ചത്.
സെർബിയൻ താരം ഓൾഗ ഡാനിയേലോവിച്ചിനെ 6-2, 6-3 എന്ന സ്‌കോറിനാണ് സബലേങ്ക കീഴടക്കിയത്. എട്ടാം സീഡ് ചൈനയുടെ ക്വിൻ വെൻ ഷെംഗ് മൂന്നാം റൗണ്ടിൽ കാനഡയുടെ വിക്ടോറിയ എംബോക്കോയെ 6-3, 6-4ന് തോൽപ്പിച്ച് പ്രീ ക്വാർട്ടറിലെത്തി. 16-ാം സീഡ് അമേരിക്കൻ താരം അനിസിമോവ 7-6, 6-4ന് 22-ാം സീഡ് ഡെന്മാർക്ക് താരം ക്‌ളാര ടൗസനെ തോൽപ്പിച്ച് അവസാന 16ലെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്