'ഗൂഗിളിൽ തപ്പിയാൽ പോലും കിട്ടാത്ത ആളെ സ്ഥാനാർത്ഥിയാക്കി'; ബിജെപിയെ പരിഹസിച്ച് സന്ദീപ് വാര്യർ

JUNE 1, 2025, 8:17 AM

പാലക്കാട്: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപി  പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ ട്രോളി കോൺ​ഗ്രസ് നേതാവ് സന്ദീപ് വാര്യർ. 

ആരാണയാൾ മോഹൻ ജോർജ് .. ഗൂഗിളിൽ തപ്പിയാൽ പോലും കിട്ടാത്ത ആളെ സ്ഥാനാർത്ഥിയാക്കി പ്രഖ്യാപിച്ച ബിജെപി സംസ്ഥാന നേതൃത്വം പ്രവർത്തകരെ ആരാക്കി ?. സന്ദീപ് വാര്യർ ഫെയ്സ്ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടു. 

ബിജെപി സംഘപരിവാർ പ്രവർത്തകരുടെ ആവേശം, സാമൂഹിക സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യം, ചാനൽ ചർച്ചകളിലെ തീപ്പൊരി, യുവത്വം തുളുമ്പുന്ന നേതാവ് എന്നിങ്ങനെയൊക്കെയായിരുന്നു പ്രവർത്തകർ പ്രതീക്ഷിച്ചിരുന്നതെന്നും സന്ദീപ് പരിഹസിച്ചു.

vachakam
vachakam
vachakam

യുഡിഎഫും എല്‍ഡിഎഫും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടും ബിജെപി നിലമ്പൂരില്‍ മല്‍സരത്തിനിറങ്ങുന്നതുമായി സംബന്ധിച്ച് അഭ്യൂഹങ്ങള്‍ നിലനിന്നത് നേതൃത്വത്തിന് എതിരെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

സന്ദീപ് വാര്യരുടെ ഫെയ്സ്ബുക്ക് കുറിപ്പ്:

ബിജെപി സംഘപരിവാർ പ്രവർത്തകരുടെ ആവേശം, സാമൂഹിക സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യം, ചാനൽ ചർച്ചകളിലെ തീപ്പൊരി, യുവത്വം തുളുമ്പുന്ന നേതാവ്...

vachakam
vachakam
vachakam

എന്നിട്ട്

അങ്ങനെ ഒരാളെയാണ് ജിയുടെ മനസ്സിൽ ഉണ്ടായിരുന്നത്..

ആരാണയാൾ

vachakam
vachakam
vachakam

മോഹൻ ജോർജ് ..

ഗൂഗിളിൽ തപ്പിയാൽ പോലും കിട്ടാത്ത ആളെ സ്ഥാനാർത്ഥിയാക്കി പ്രഖ്യാപിച്ച ബിജെപി സംസ്ഥാന നേതൃത്വം പ്രവർത്തകരെ ആരാക്കി ?

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam