വെല്ലുവിളികളില്ലാതെ പർപ്പിൾ ക്യാപ്പിനായി പ്രസിദ്ധ് കൃഷ്ണ

JUNE 1, 2025, 7:50 AM

ഐപിഎല്ലിൽ പർപ്പിൾ ക്യാപ്പിനുള്ള പോരാട്ടത്തിൽ വലിയ വെല്ലുവിളികളില്ലാതെ ഗുജറാത്ത് ടൈറ്റൻസിന്റെ പ്രസിദ്ധ് കൃഷ്ണ. മുംബൈ ഇന്ത്യൻസിനെതിരെ എലിമിനേറ്ററിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് വിക്കറ്റ് വേട്ടയിൽ ഒന്നാമനായി. 15 മത്സരങ്ങളിൽ 25 വിക്കറ്റാണ് താരത്തിന്റെ സമ്പാദ്യം. ചെന്നൈ സൂപ്പർ കിംഗ്‌സ് സ്പിന്നർ നൂർ അഹമ്മദിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളാനും പ്രസിദ്ധിന് സാധിച്ചു. 14 മത്സരങ്ങൾ പൂർത്തിയാക്കിയ നൂർ അഹമ്മദിന് 24 വിക്കറ്റാണുള്ളത്.

രണ്ട് പേർക്കും ഇനി മത്സരങ്ങളില്ല. പ്രസിദ്ധിന് ഇനി വെല്ലുവിളി ഉയർത്താൻ പോകുന്ന താരങ്ങൾ ആർസിബിയുടെ ജോഷ് ഹേസൽവുഡും മുംബൈ ഇന്ത്യൻസിന്റെ ട്രന്റ് ബോൾട്ടുമാണ്. ഇരുവരും 21 വിക്കറ്റുകൾ. ഹേസൽവഡിന് ഇനി ഫൈനൽ മാത്രമാണ് കളിക്കാനുള്ളത്. അഞ്ച് വിക്കറ്റെടുത്താൽ മാത്രമെ പ്രസിദ്ധിന് മറികടക്കാൻ സാധിക്കൂ. ബോൾട്ടിന് നാളെ രണ്ടാം ക്വാളിഫയർ കളിക്കാനുണ്ട്. അതിൽ ജയിച്ചാൽ ഫൈനലും. ഇവരിൽ ആര് പ്രസിദ്ധിനെ മറികടക്കുമെന്ന് കാത്തിരുന്ന് കാണാം.

19 പേരെ പുറത്താക്കിയ ഗുജറാത്തിന്റെ സായ് കിഷോറാണ് വിക്കറ്റ് വേട്ടയിൽ അഞ്ചാമത്. 18 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രിത് ബുമ്ര ആറാം സ്ഥാനത്തുണ്ട്. രണ്ട് മത്സരങ്ങൾ കളിക്കാൻ അവസരം കിട്ടിയാൽ ബുമ്രയും ഇപ്പോഴത്തെ ഫോമിൽ മുന്നോട്ട് കേറാൻ സാധ്യതയുണ്ട്. ഇത്രയും തന്നെ വിക്കറ്റുള്ള പഞ്ചാബിന്റെ അർഷ്ദീപ് സിംഗ് ബുമ്രയ്ക്ക് തൊട്ടുപിന്നിൽ ഏഴാമത്. 17 വിക്കറ്റ് വീതം വീഴ്ത്തിയ വൈഭവ് അറോറ, വരുൺ ചക്രവർത്തി ഒമ്പതും പത്തും സ്ഥാനങ്ങളിൽ. പാറ്റ് കമ്മിൻസ് (16) പത്താം സ്ഥാനത്താണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam