കാന്റർബറി: ഇംഗ്ലണ്ട് ലയൺസിനെതിരായ ആദ്യ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ എയ്ക്കായി ഡബിൾ സെഞ്ച്വറി നേടി മലയാളി താരം കരുൺ നായർ. 272 പന്തിൽ ഡബിൾ സെഞ്ച്വറി തികച്ച കരുൺ ഇംഗ്ലീഷ് ബൗളർമാർക്ക് മേൽ വലിയ ആധിപത്യമാണ് നേടിയത്. ഡബിൾ സെഞ്ച്വറി നേടി അധികം വൈകാതെ കരുൺ പുറത്തായി. 282 പന്തിൽ 26 ഫോറും 1 സിക്‌സും ഉൾപ്പെടെ കരുൺ 204 റൺസ് നേടി.
വ്യക്തിഗത സ്‌കോർ 186ൽ വച്ചാണ് രണ്ടാം ദിനം കരുൺ ബാറ്റിംഗ് തുടങ്ങിയത്. ഇന്ത്യ എ ഇന്നലെ ഒന്നാം ഇന്നിംഗ്‌സിൽ 557 റൺസിന് ഓൾഔട്ടായി. ഇന്ത്യയുടെ ധ്രുവ് ജുറൽ 94, നിഥീഷ് റെഡ്ഡി 7, ശാർദുൽ ഠാക്കൂർ 27, ഹർഷ് ദുബെ (32), അൻഷുൽ കാംബോജി 23, ഹർഷിത് റാണ 16 എന്നിവരാണ് ഇന്ത്യയുടെ സ്‌കോറർമാർ.
തുടർന്ന് രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഇംഗ്ലണ്ട് ലയൺസ് രണ്ടാം ദിവസം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 237 റൺസെടുത്തിട്ടുണ്ട്. ഇംഗ്ലണ്ട് ലയേൺസിനു വേണ്ടി ടോം ഹെയ്ൻസ് (103*), മാക്‌സ് ഹോൽഡൻ 64 എന്നിവരാണ് പുറത്താകാതെ നിൽക്കുന്നത്. ബെൻ മക്കിനി 16ഉം എമിലോ ഗേ 46 എന്നിവരാണ് പുറത്തായത്. ഇന്ത്യയ്ക്കുവേണ്ടി ഹർഷിത് റാണയും ഹർഷ് ദുബെയും ഓരോ വിക്കറ്റുകൾ വീതം നേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്