സ്വന്തം വോട്ട് ബാങ്കിന് പ്രാമുഖ്യം നല്‍കി മമത നുഴഞ്ഞുകയറ്റത്തെ സഹായിക്കുന്നു; രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് അമിത് ഷാ

JUNE 1, 2025, 11:17 AM

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിയ്ക്കെതിരെ കടുത്ത ആരോപണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറ്റത്തെ സഹായിച്ച് ദേശീയ സുരക്ഷയ്ക്കുപരി സ്വന്തം വോട്ട് ബാങ്കിന് പ്രാമുഖ്യം നല്‍കുകയാണ് മമത എന്നായിരുന്നു അമിത് ഷായടെ ആരോപണം. രണ്ട് ദിവസത്തെ ബംഗാള്‍ സന്ദര്‍ശനത്തിനിടെ വിജയ് സങ്കല്‍പ് കാര്യകര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മമതയ്ക്ക് നുഴഞ്ഞുകയറ്റം തടയാനാകില്ലെന്നും കേന്ദ്രസര്‍ക്കാരിന് മാത്രമേ അതിന് സാധ്യമാകൂവെന്നും അമിത് ഷാ പറഞ്ഞു. അതിര്‍ത്തിയില്‍ വേലി നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് സ്ഥലം ആവശ്യപ്പെട്ടെങ്കിലും മമത നല്‍കാന്‍ കൂട്ടാക്കിയില്ലെന്നും അതിനാലാണ് നുഴഞ്ഞുകയറ്റം തുടരുന്നതെന്നും അതിലൂടെ മമതയുടെ വോട്ടുബാങ്ക് പുരോഗമിക്കുകയാണെന്നും പറഞ്ഞ അമിത് ഷാ മമതയ്ക്ക് ശേഷം അനന്തരവനെ മുഖ്യമന്ത്രിയാക്കാനാണ് നീക്കമെന്നും അതൊരിക്കലും നടപ്പാകില്ലെന്നും വ്യക്തമാക്കി. 

സംസ്ഥാനത്തിന്റെ ഭാവി മാത്രമല്ല രാജ്യസുരക്ഷയുമായും ബന്ധപ്പെട്ടിരിക്കുകയാണ് 2026 ല്‍ നടക്കാനിരിക്കുന്ന ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പ് എന്നും അദ്ദേഹം പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂറിനെ എതിര്‍ത്തെന്ന് ആരോപിച്ച് അമിത് ഷാ മമത ബാനര്‍ജിക്കെതിരെ ഷാ നിശിതവിമര്‍ശനമുയര്‍ത്തി. പാകിസ്താനില്‍ നിന്നുള്ള ഭീകരരെ മമത വേണ്ടത്ര പിന്തുണച്ചോളൂവെന്നും എന്നാല്‍ മോദി സര്‍ക്കാരിന്റെ ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്ന് മമതയോട് പറയാനാഗ്രഹിക്കുകയാണെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam