എ.സി.മിലാൻ പരിശീലകനായി മസ്സിമിലിയാനോ അല്ലെഗ്രി

MAY 30, 2025, 7:56 AM

മുൻ യുവന്റസ് പരിശീലകനായ മസ്സിമിലിയാനോ അല്ലെഗ്രി സാൻ സിറോയിലേക്ക് മടങ്ങിയെത്താൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ. സ്‌പോർട്‌മെഡിയാസെറ്റ് പറയുന്നതനുസരിച്ച്, 57 കാരനായ അദ്ദേഹം സീസണിൽ 5 ദശലക്ഷം യൂറോ പ്രതിഫലത്തിൽ മൂന്ന് വർഷത്തെ കരാറിന് സമ്മതിച്ചിട്ടുണ്ട്. 2011ൽ എ.സി. മിലാനെ സീരി എ കിരീടത്തിലേക്ക് നയിച്ച പരിശീകനാണ് അലെഗ്രി.

അന്റോണിയോ കോണ്ടെ ക്ലബ് വിടുകയാണെങ്കിൽ അലെഗ്രി നാപ്പോളിയിലേക്ക് എത്തും എന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ കോണ്ടെ നാപ്പോളിയിൽ തുടരും എന്ന് ഉറപ്പായതോടെ എ.സി. മിലാന് കാര്യങ്ങൾ എളുപ്പമായി.

2010 മുതൽ 2014 വരെ എ.സി. മിലാനെ പരിശീലിപ്പിച്ച അല്ലെഗ്രിയുടെ രണ്ടാം വരവാണിത്. 2024 -25 സീസണിന്റെ നിരാശാജനകമായ അവസാനത്തിന് ശേഷം ഒരു മാറ്റം ആണ് മിലാൻ ലക്ഷ്യമിടുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam