ഗൗരവ് ഉണ്ണികൃഷ്ണൻ ജൂനിയർ റോൾ ബോൾ വേൾഡ് കപ്പ് മത്സരത്തിന്

MAY 30, 2025, 4:28 AM

2025 ജൂൺ 22 മുതൽ 29 വരെ കെനിയയിലെ നൈറോബിയിൽ വെച്ച് നടക്കുന്ന ജൂനിയർ റോൾ ബോൾ വേൾഡ് കപ്പ് കളിക്കുന്ന ഇന്ത്യൻ ടീമിൽ ഇടം നേടി കേരളത്തിൽ നിന്നുള്ള ഗൗരവ് ഉണ്ണികൃഷ്ണനും.

തിരുവനന്തപുരത്തെ കിഡ്‌സ് ലാൻഡ് സ്‌കേറ്റിംഗ് അക്കാദമിയിൽ എ. നാസറിന്റെ ശിഷ്യനായ ഗൗരവ് 2017 മുതൽ മിനി, സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ സംസ്ഥാന, ദേശീയ ചാമ്പ്യൻഷിപ്പുകളിൽ തിരുവനന്തപുരത്തെയും കേരളത്തെയും പ്രതിനിധീകരിച്ചിട്ടുണ്ട്. 

കേരളത്തിന്റെ ക്യാപ്ടനുമായിരുന്നു. ലൊയോള സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഗൗരവ് ഡോ. ഉണ്ണികൃഷ്ണന്റേയും (സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസർ, മെഡിക്കൽ കോളേജ്) ഡോ. രഞ്ജി കെ. രാജന്റെയും (ഡെപ്യൂട്ടി സൂപ്രണ്ട് സി.ഡി.എച്ച് പുലയനാർ കോട്ട) മകനാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam