മൂല്യങ്ങൾ പഠിക്കുന്നതിലും വിദ്യാർത്ഥികൾ മത്സരിക്കട്ടെ: കാന്തപുരം<

MAY 31, 2025, 9:53 AM

മർകസ് ടീച്ചേർസ് കമ്യൂണിയൻ 'ഓൺബോർഡ്' സമാപിച്ചു

കോഴിക്കോട്: സിലബസിലുള്ള പാഠങ്ങൾ പഠിച്ച് ഒന്നാമനാവാൻ മത്സരിക്കുന്നത് പോലെ നമ്മുടെ നാടിന്റെ സവിശേഷ സംസ്‌കാരവും മൂല്യങ്ങളും അടുത്തറിയാനും പ്രയോഗവത്കരിക്കാനും വിദ്യാർത്ഥികൾ മത്സരിക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. മർകസ് മാനേജ്‌മെന്റിന് കീഴിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരുടെ സംഗമം 'ഓൺബോർഡ് ടീച്ചേർസ് കമ്യൂണിയൻ' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടും സംസ്‌കാരവും ഒന്നിനും കൊള്ളില്ല എന്ന രീതിയിൽ അധ്യാപനം നടത്തരുത്. മതസൗഹാർദ്ദവും ബഹുമാനവും നേരും നന്മയുമൊക്കെ നമ്മുടെ നാടിന്റെ മൂല്യങ്ങളാണ്. അവ മുറുകെ പിടിക്കാൻ വിദ്യാർത്ഥ ികളെ പ്രേരിപ്പിക്കണം. ഈ വർഷം സർക്കാർ നടപ്പിലാക്കുന്ന ധാർമിക ബോധവത്കരണ ക്ലാസുകൾ സ്വാഗതാർഹമാണ്. മത സംഘടനകൾ ഏറെ കാലമായി ആവശ്യപ്പെടുന്ന കാര്യമാണത്. ലഹരിയുൾപ്പെടെ എല്ലാ തിന്മകളെയും തുരത്താൻ ക്ലാസ് മുറികൾക്ക് സാധിക്കുമെന്നും കാന്തപുരം പറഞ്ഞു.

കാമിൽ ഇജ്തിമയിൽ നടന്ന സംഗമത്തിൽ മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ജാമിഅ റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി സന്ദേശ പ്രഭാഷണം നടത്തി. ഡോ. ടി.പിച ശശികുമാർ അക്കാഡമിക് എംപവർമെന്റ് സെഷന് നേതൃത്വം നൽകി. വിവിധ മേഖലകളിൽ മികവ് പുലർത്തിയ സ്‌കൂളുകൾക്കും അധ്യാപകർക്കും ചടങ്ങിൽ ഉപഹാരം നൽകി. മർകസ് ഡയറക്ടർ സി.പി. ഉബൈദുല്ല സഖാഫി, അക്കാഡമിക് വിഭാഗം അസോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ്, അക്ബർ ബാദുഷ സഖാഫി, ഡോ. നാസർ കുന്നുമ്മൽ എന്നിവർ സംസാരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam