ലിയാം ഡിലാപ്പ് ചെൽസിയിലേക്ക്

MAY 30, 2025, 8:00 AM

22 കാരനായ ഇപ്‌സിച് ടൗൺ സ്‌ട്രൈക്കർ ലിയാം ഡിലാപ്പ് ചെൽസിയിലേക്ക് എത്താനൊരുങ്ങുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ്, ന്യൂകാസിൽ, എവർട്ടൺ, നോട്ടിംഗ്ഹാം ഫോറസ്റ്റ്, എ,സി. മിലാൻ, യുവന്റസ് തുടങ്ങിയ മറ്റ് ക്ലബ്ബുകളുടെ ഓഫറുകൾ ഡിലാപ്പ് നിരസിച്ചു എന്ന് അത്‌ലറ്റിക് റിപ്പോർട്ട് ചെയ്യുന്നു.

ഡിലാപ്പിന്റെ കരാറിലെ 30 ദശലക്ഷം പൗണ്ടിന്റെ റിലീസ് ക്ലോസ് ചെൽസി ഉടൻ നൽകുമെന്നും വ്യക്തിപരമായ കരാറിൽ അന്തിമ തീരുമാനത്തിലെത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ഇപ്‌സിച് തരംതാഴ്ത്തപ്പെട്ടെങ്കിലും കഴിഞ്ഞ സീസണിൽ 12 പ്രീമിയർ ലീഗ് ഗോളുകൾ നേടി ദിലാപ്പ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

ഡിലാപ്പിനെ അവരുടെ പ്രധാന സ്‌ട്രൈക്കർ ലക്ഷ്യമായി കണ്ട മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇത് തിരിച്ചടിയാണ്. മാത്യൂസ് കുഞ്ഞ്യയുടെ വരവ് ഒരു പരിധി വരെ യുണൈറ്റഡിലെ അറ്റാക്കിംഗ് പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമെങ്കിലും, ഒരു പ്രധാന സ്‌ട്രൈക്കർക്കായുള്ള അവരുടെ അന്വേഷണം തുടരുകയാണ്. വിക്ടർ ഗ്യോകെറസ്, വിക്ടർ ഒസിംഹെൻ, ബ്രയൻ എംബ്യൂമോ എന്നിവരെയും യുണൈറ്റഡ് പരിഗണിച്ചിരുന്നു, എന്നാൽ ചാമ്പ്യൻസ് ലീഗ് യോഗ്യത ഇല്ലാത്തത് യുണൈറ്റഡിന് വെല്ലുവിളി ആകുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam