ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ചെന്ന കേസ്; പരാതിക്കാരിയും പ്രതിയും മൊഴി നല്‍കി

MAY 31, 2025, 8:37 AM

തിരുവനന്തപുരം: തിരുവനന്തപുരത്ത് ജൂനിയര്‍ അഭിഭാഷകയെ സീനിയര്‍ അഭിഭാഷകന്‍ മര്‍ദ്ദിച്ചെന്ന കേസില്‍ ബാര്‍ കൗണ്‍സില്‍ അച്ചടക്ക സമിതി അന്വേഷണം തുടങ്ങി.

ഒരു മാസത്തിനകം കേസില്‍ അന്തിമതീരുമാനം ഉണ്ടാകും. കൊച്ചിയില്‍ ചേര്‍ന്ന സിറ്റിംഗില്‍ ഹാജരായി പരാതിക്കാരിയും പ്രതിയും കമ്മിറ്റിക്ക് മുന്‍പാകെ  മൊഴി നല്‍കി. നിയമതൊഴില്‍ മേഖലയിലെ തൊഴില്‍ ചൂഷണത്തിന്റെ ആഴം വ്യക്തമാക്കിയ സംഭവമായിരുന്നു വഞ്ചിയൂര്‍ കോടതിയില്‍ നടന്നത്. തിരുവനന്തപുരം സ്വദേശി അഡ്വ ബെയ്‌ലിന്‍ ദാസില്‍ നിന്ന് ജൂനിയര്‍ അഭിഭാഷക അഡ്വ ശ്യാമിലിയ്ക്ക് നേരിട്ട പീഡനനത്തിന്റെ ആഴം കാഴ്ചയില്‍ തന്നെ ഞെട്ടിപ്പിച്ചു.

പൊലീസ് കേസില്‍ റിമാന്‍ഡിലായി ജാമ്യത്തിലിറങ്ങിയ ബെയ്‌ലിന്‍ ദാസ് ഇനി നേരിടേണ്ടി വരിക കേരള ബാര്‍ കൗണ്‍സില്‍ നടപടികളാണ്. സംഭവം പുറത്ത് വന്നപ്പോള്‍ തന്നെ ബെയ്‌ലിന്‍ ദാസിനെ കോടതികളിലോ, ട്രൈബ്യൂണലുകളിലോ ഹാജരാക്കുന്നതില്‍ ബാര്‍ കൗണ്‍സില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ താത്കാലിക നടപടിക്കപ്പുറം ഇനി എന്ത് എന്നതിലാണ് വിശദമായ അന്വേഷണം അച്ചടക്ക സമിതി നടത്തുക.

vachakam
vachakam
vachakam

ബാര്‍ കൗണ്‍സില്‍ സിറ്റിംഗില്‍ അഡ്വ ശ്യാമിലി നേരിട്ട് ഹാജരായി കാര്യങ്ങള്‍ വിശദീകരിച്ചു. ബെയ്‌ലിന്‍ ദാസ് ഓണ്‍ലൈനായാണ് ഹാജരായത്. അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്ന് ശ്യാമിലി പ്രതികരിച്ചു. രണ്ട് തവണ ബെയ്‌ലിന്‍ ദാസ് ശ്യാമിലിയെ മര്‍ദ്ദിച്ചെന്നും, കവിളത്തേറ്റ അടിയുടെ ആഘാതത്തില്‍ പരാതിക്കാരി നിലത്ത് വീണ് എഴുന്നേറ്റപ്പോഴും വീണ്ടും അടിച്ചെന്നുമാണ് പൊലീസ് എഫ്‌ഐആര്‍. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam