മാത്തിസ് ടെൽ ടോട്ടൻ ഹാമിൽ സ്ഥിരമായേക്കും

JUNE 15, 2025, 8:12 AM

ബയേൺ മ്യൂണിക്കിന്റെ യുവതാരം മാത്തിസ് ടെൽ ടോട്ടനത്തിലേക്ക് സ്ഥിരമാകാൻ സാധ്യത. 35 ദശലക്ഷം യൂറോയുടെ കരാറിലാണ് ഈ യുവതാരം ടോട്ടൻഹാമിൽ സ്ഥിരമായി എത്താൻ പോകുന്നത്.

ടോട്ടൻഹാമിൽ ആറ് മാസത്തെ ലോൺ കാലയളവിൽ കളിച്ച ടെൽ, യൂറോപ്പ ലീഗ് കിരീടം നേടുന്നതിൽ നിർണായക പങ്ക് വഹിച്ചു. ടോട്ടൻഹാമിൽ സ്ഥിരമായി തുടരാനുള്ള കരാർ വ്യവസ്ഥകൾ താരം അംഗീകരിച്ചതായും റിപ്പോർട്ടുകളുണ്ട്.

ബയേൺ മ്യൂണിക്കും ടോട്ടൻഹാമും തമ്മിലുള്ള കരാർ ഏകദേശം പൂർത്തിയായിട്ടുണ്ട്.
35 ദശലക്ഷം യൂറോക്ക് പുറമെ, 10 ദശലക്ഷം യൂറോ ലോൺ ഫീസും 5 ദശലക്ഷം യൂറോ ആഡ്ഓണുകളും ഉൾപ്പെടെയാണ് ഈ കൈമാറ്റം. ഇത് ടോട്ടൻഹാമിന് ഒരു പ്രധാന സൈനിംഗായി മാറും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam