ലണ്ടൻ : ഇംഗ്‌ളീഷ് പ്രിമിയർ ലീഗ് ഫുട്‌ബോളിൽ കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന്‌ഗോളുകൾക്ക് ലിവർപൂളിനെ തോൽപ്പിച്ച് മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്.
മാഞ്ചസ്റ്ററിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ ആറാം മിനിട്ടിൽ മാത്യൂസ് കുഞ്ഞയിലൂടെ ആതിഥേയർ മുന്നിലെത്തി. 14-ാം മിനിട്ടിൽ ബെഞ്ചമിൻ സെസ്‌കോ ലീഡ് 2-0ആയി ഉയർത്തി.
ആദ്യ പകുതിയിൽ ഈ ലീഡ് നിലനിർത്താൻ ആതിഥേയർക്ക് കഴിഞ്ഞു. എന്നാൽ 47-ാം മിനിട്ടിൽ ഡൊമിനിക് സോബോസ്‌ളോയിയും 56-ാം മിനിട്ടിൽ കോഡി ഗാപ്‌കോയും നേടിയ ഗോളുകളിലൂടെ ലിവർപൂൾ കളി സമനിലയിലാക്കി. 77-ാം മിനിട്ടിൽ കോബീ മെയ്‌നുവാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയഗോളടിച്ചത്.
ഈ വിജയത്തോടെ 35 മത്സരങ്ങളിൽ നിന്ന് 64 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാം സ്ഥാനത്ത് തുടരുകയാണ്. 35 മത്സരങ്ങളിൽ 58 പോയിന്റുമായി ലിവർപൂൾ നാലാമതാണ്. 76 പോയിന്റുള്ള ആഴ്‌സനലാണ് ഒന്നാമത്. 70 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റി രണ്ടാമതും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
