ലെയ്ടൺ ഓറിയന്റിനെതിരെ 2-1 എന്ന സ്‌കോറിന് പരാജയപ്പെടുത്തി മാഞ്ചസ്റ്റർ സിറ്റി എഫ്എ കപ്പ് അഞ്ചാം റൗണ്ടിൽ സ്ഥാനം ഉറപ്പിച്ചു.
പതിനാറാം മിനിറ്റിൽ ജാമി ഡോൺലിയുടെ അതി മനോഹരമായ 40 യാർഡ് ലോബിലൂടെ ലീഡ് നേടിയ ലീഗ് വൺ ടീം സിറ്റിയെ ഞെട്ടിച്ചു. ഇത് സ്‌റ്റെഫാൻ ഒർട്ടേഗയുടെ സെൽഫ് ഗോളായാണ് കണക്കാക്കപ്പെട്ടത്.
56-ാം മിനിറ്റിൽ അബ്ദുക്കോദിർ ഖുസനോവ് റിക്കോ ലൂയിസിന്റെ ഷോട്ട് വലയിലേക്ക് അടിച്ച് സിറ്റിക്ക് സമനില നേടിക്കൊടുത്തു. പകരക്കാരനായി ഇറങ്ങിയ കെവിൻ ഡി ബ്രൂയ്ൻ 79-ാം മിനിറ്റിൽ സിറ്റിയുടെ വിജയഗോൾ കണ്ടെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്