മാഡ്രിഡ് ഡർബി സമനിലയിൽ

FEBRUARY 9, 2025, 3:17 AM

ലാലിഗയിൽ റയൽ മാഡ്രിഡും അത്‌ലറ്റിക്കോ മാഡ്രിഡും തമ്മിൽ നടന്ന മാഡ്രിഡ് ഡർബി മത്സരം 1 -1 എന്ന നിലയിൽ സമനിലയിൽ പിരിഞ്ഞു. ഈ സീസണിൽ മാഡ്രിഡ് ഡെർബി സമനിലയിലാകുന്നത് ഇത് രണ്ടാം തവണയാണ്. 35-ാം മിനിറ്റിൽ ജൂലിയൻ അൽവാരെസിന്റെ പെനാൽറ്റിയിലൂടെ അത്‌ലറ്റിക്കോ മാഡ്രിഡ് ആണ് ഇന്ന് മുന്നിലെത്തിയത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ റയൽ മാഡ്രിഡ് തിരിച്ചടിച്ചു. 50-ാം മിനിറ്റിൽ കൈലിയൻ എംബാപ്പെ അവർക്കായി സമനില നേടി.

റോഡ്രിഗോയ്ക്കും ജൂഡ് ബെല്ലിംഗ്ഹാമിനും നല്ല അവസരങ്ങൾ കിട്ടിയെങ്കിലും ക്രോസ്ബാറിൽ തട്ടി ആ ശ്രമങ്ങൾ പുറത്തായി. ഈ സമനിലയോടെ റയൽ മാഡ്രിഡ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. റയലിന് 50 പോയിന്റും അത്‌ലറ്റിക്കോയ്ക്ക് 49 പോയിന്റുമാണ് ഉള്ളത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam