ചെന്നൈ കിംഗ്‌സിനെ തോൽപ്പിച്ച് ലക്‌നൗ സൂപ്പർ ജയന്റ്‌സ്

MAY 15, 2026, 1:07 PM

ലക്‌നൗ: ഐ.പി.എല്ലിൽ ഇന്നല നടന്ന മത്സരത്തിൽ ലക്‌നൗ സൂപ്പർ ജയന്റ്‌സിനോട് മൂന്ന് വിക്കറ്റിന് തോറ്റത് ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ പ്‌ളേ ഓഫ് പ്രതീക്ഷകളെ തുലാസിലാക്കി. ലക്‌നൗവിൽ ഇന്നലെ ടോസ് നേടിയ സൂപ്പർ ജയന്റ്‌സ് ക്യാപ്ടൻ റിഷഭ് പന്ത് ചെന്നൈയെ ആദ്യ ബാറ്റിംഗിനിറക്കുകയായിരുന്നു.

നിശ്ചിത 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ ചെന്നൈ 187 റൺസ് നേടി. മറുപടിക്കിറങ്ങിയ ലക്‌നൗ 16.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 38 പന്തുകളിൽ ഒൻപത് ഫോറുകളും ഏഴുസിക്‌സുമടക്കം 90 റൺസ് നേടിയ മിച്ചൽ മാർഷും ജോഷ് ഇംഗ്ലിസും (36), നിക്കോളാസ് പുരാനുമാണ് (32) ലക്‌നൗവിന്റെ ചേസിംഗ് വിജയത്തിന് ചുക്കാൻ പിടിച്ചത്.

പേസർ ആകാശ് സിംഗിന്റെ മാസ്മരിക സ്‌പെല്ലിന് മുന്നിൽ ചെന്നൈ മുൻനിര വീണുപോയപ്പോൾ അർദ്ധസെഞ്ച്വറി നേടിയ കാർത്തിക് ശർമ്മയും (42 പന്തുകളിൽ ആറുഫോറുകളും അഞ്ച് സിക്‌സുകളുമടക്കം 71 റൺസ്) അവസാന ഓവറുകളിൽ ശിവം ദുബെയും (16 പന്തുകളിൽ 32 റൺസ്), ഡെവാൾഡ് ബ്രെവിസും (16പന്തുകളിൽ 25 റൺസ്) ചേർന്നാണ് ഈ സ്‌കോറിലേക്ക് എത്തിച്ചത്.

vachakam
vachakam
vachakam

നാലാം ഓവറിൽ ചെന്നൈ നായകൻ റുതുരാജ് ഗെയ്ക്ക്വാദിനെയും (13), ആറാം ഓവറിൽ സഞ്ജു സാംസണിനെയും (20) എട്ടാം ഓവറിൽ ഉർവിൽ പട്ടേലിനെയും (6) പുറത്താക്കി ഇടംകയ്യൻ പേസറായ ആകാശ് സിംഗ് മികച്ച തുടക്കമാണ് ലക്‌നൗവിന് നൽകിയത്

ഈ സീസണിൽ ലക്‌നൗവിനായി ആദ്യ മത്സരത്തിനാണ് ആകാശ് ഇറങ്ങിയത്. 52/3 എന്ന നിലയിൽ ക്രീസിൽ ഒരുമിച്ച കാർത്തിക് ശർമ്മയും ബ്രെവിസും ചേർന്ന് 122വരെ എത്തിച്ചു. 15-ാം ഓവറിൽ ഷമി ബ്രെവിസിനെയും 16-ാം ഓവറിൽ ഷഹബാസ് അഹമ്മദ് കാർത്തികിനെയും പുറത്താക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam