ഇത്തവണത്തെ ലോകകപ്പ് ജൂൺ 11ന് ആരംഭിക്കാനിരിക്കെ അൾജീരിയ ദേശീയ ടീമിന് തിരിച്ചടിയായി ഫ്രഞ്ച് ഫുട്‌ബോൾ ഇതിഹാസം സിനദിൻ സിദാന്റെ മകൻ ലൂക്ക സിദാന്റെ പരിക്ക്. സ്‌പെയിനിലെ ഗ്രാനഡ ക്ലബ്ബിനു വേണ്ടി കളിക്കുന്നതിനിടെയാണ് ഗോൾകീപ്പറായ ലൂക്കയ്ക്ക് താടിയെല്ലിന് പരിക്കേറ്റത്.
ഇതോടെ ലോകകപ്പ് കളിക്കുന്ന കാര്യം സംശയത്തിലാണ്. ശസ്ത്രക്രിയ വേണ്ടി വന്നാൽ താരത്തിന്റെ തിരിച്ചു വരവ് വൈകും. നേരത്തെ ആന്റണി മാൻഡ്രിയ, മെൽവിൻ മാസ്റ്റിൽ എന്നിവർക്കും പരിക്കേറ്റിരുന്നു. ജൂൺ 16ന് നിലവിലെ ചാംപ്യന്മാരായ അർജന്റീനയ്‌ക്കെതിരേയാണ് അൾജീരിയയുടെ ആദ്യ മൽസരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
