ടി20 ലോകകപ്പില്‍ വീണ്ടും അട്ടിമറി; അയര്‍ലന്‍ഡിനെ 12 റണ്‍സിന് തോല്‍പ്പിച്ച് കാനഡ

JUNE 8, 2024, 3:10 AM

ടി20 ലോകകപ്പില്‍ വീണ്ടും അട്ടിമറി. പാകിസ്ഥാനെതിരായ യുഎസിന്റെ അട്ടിമറിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് അയര്‍ലന്‍ഡിനെ പരാജയപ്പെടുത്തി കാനഡ. ന്യൂയോര്‍ക്കില്‍ നടന്ന മല്‍സരത്തില്‍ 12 റണ്‍സിനായിരുന്നു കാനഡയുടെ വിജയം. ലോകകപ്പുകലിലെ കാനഡയുടെ കന്നി വിജയമാണിത്. 

ടോസ് നേടി ബൗള്‍ഡ ചെയ്ത അയര്‍ലന്‍ഡിന്റെ ബൗളര്‍മാര്‍ മല്‍സരത്തിലുടനീളം മികച്ചു നിന്നു. 53 റണ്‍സെത്തിയപ്പോഴേക്കും കാനഡയുടെ നാല് വിക്കറ്റുകള്‍ അവര്‍ വീഴ്ത്തി. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ നിക്കോളാസ് കിര്‍ട്ടണും ഇന്ത്യന്‍ വംശജനായ ശ്രേയസ് മവ്വയും കളി തിരിച്ചുപിടിച്ചു. 65 പന്തില്‍ 75 റണ്‍സിന്റെ കൂട്ടുകെട്ടോടെ സ്‌കോര്‍ 137 എന്ന പൊരുതാവുന്ന നിലയിലേക്കെത്തിച്ചു ഇവര്‍. 

35 പന്തില്‍ 49 റണ്‍സെടുത്ത കിര്‍ട്ടണാണ് ഇന്നിംഗ്‌സിന്റെ നെടുംതൂണായത്. ശ്രേയസ് 36 പന്തില്‍ 37 റണ്‍സെടുത്തു. ക്രേഗ് യംഗും ബാരി മക്കാര്‍ത്തിയും 2 വിക്കറ്റുകള്‍ വീതം വീഴ്ത്തി. 

vachakam
vachakam
vachakam

അനായാസം നേടാവുന്ന സ്‌കോറെന്ന ആത്മവിശ്വാസത്തോടെ ബാറ്റിംഗിനിറങ്ങിയ അയര്‍ലന്‍ഡിന് പിഴച്ചു. 59 റണ്‍സെത്തിയപ്പോേക്കും ആറ് വിക്കറ്റുകള്‍ വീഴ്ത്തി കാനഡ ഐറിഷ് പടയെ വെല്ലുവിളിച്ചു. ഏഴാം വിക്കറ്റില്‍ ജോര്‍ജ് ഡോക്ക്‌റെലും മാര്‍ക്ക് അഡെയ്‌റും ചേര്‍ന്ന് മല്‍സരം ആര്‍ക്കും ജയിക്കാവുന്ന നിലയിലെക്കെത്തിച്ചു. അവസാന നാല് ഓവറില്‍ വേണ്ടിയിരുന്നത് 50 റണ്‍സ് കൂടി. 17 ാം ഓവറില്‍ 14 റണ്‍സും 18 ആം ഓവറില്‍ 9 റണ്‍സും പിറന്നു. 

അവസാന രണ്ട് ഓവറില്‍ 27 റണ്‍സ് വേണ്ടിയിരുന്നു. 24 പന്തില്‍ 34 റണ്‍സ് നേടിയ അഡെയ്‌റിനെ പുറത്താക്കി കാനഡ ആധിപത്യം നേടി. 23 പന്തില്‍ 30 റണ്‍സുമായി ഡോക്കറെല്‍ പുറത്താവാതെ നിന്നു. പിടിച്ച് പന്തെറിഞ്ഞ കാനഡ ബൗളര്‍മാര്‍ 125 ല്‍ ആയര്‍ലന്‍ഡിനെ ഒതുക്കി 12 റണ്‍സിന്റെ വിജയം നേടി. നിക്കോളാസ് കിര്‍ട്ടണാണ് കളിയിലെ താരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam