ജയിച്ചിട്ടും ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ പ്ലേ ഓഫിലെത്താതെ യുവന്റസ്

FEBRUARY 27, 2026, 7:42 AM

ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ പ്ലേ ഓഫിൽനിന്നു മുൻ ചാമ്പ്യൻ ഇറ്റലിയിലെ വമ്പൻ യുവന്റസ് പുറത്ത്. തുർക്കി ക്ലബ് ഗളേസത്‌റെയാണ് യുവെയെ മറികടന്ന് പ്രീ ക്വാർട്ടറിൽ കടന്നത്. സ്വന്തം തട്ടകമായ അലിയൻസ് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ യുവെ 3-2നു ജയിച്ചെങ്കിലും 5-7 എന്ന അഗ്രഗേറ്റ് സ്‌കോറിൽ പിന്നിലായി. ഒന്നാംപാദ മത്സരത്തിൽ ഗളേസത്‌റെ 5-2 നു ജയിച്ചിരുന്നു. യുവന്റസിന് സ്വന്തം തട്ടകത്തിൽ നാല് ഗോൾ വ്യത്യാസത്തിലെങ്കിലും ജയിക്കേണ്ടത് അനിവാര്യമായിരുന്നു. ഒറ്റ ഗോൾ വ്യത്യാസത്തിൽ ജയിച്ചതാണു പുറത്തേക്കുള്ള വഴിയൊരുക്കിയത്.

മത്സരത്തിന്റെ 37-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാനുവൽ ലോകാടെല്ലി യുവെയെ മുമ്പിലെത്തിച്ചു. 25, 48 മിനിറ്റുകളിൽ മഞ്ഞക്കാർഡ് കണ്ട ലോയ്ഡ് കെല്ലി ചുവപ്പ് കാർഡുമായി കളത്തിന് പുറത്തായതോടെ യുവന്റസ് പത്ത് പേരായി ചുരുങ്ങി.

ഒരാൾ കുറഞ്ഞതിനനുസരിച്ച് തന്ത്രങ്ങൾ മെനഞ്ഞ യുവെ എതിരാളികൾക്ക് ഗോളടിക്കാൻ അവസരം നൽകിയില്ല. 70-ാം മിനിട്ടിൽ കലൂലുവിന്റെ അസിസ്റ്റിൽ ഫെഡ്രിക്കോ ഗാട്ടി ലീഡ് ഇരട്ടിയാക്കി. 82-ാം മിനിട്ടിൽ വെസ്റ്റൺ മെക്കെന്നിയും ഗോളടിച്ചു. ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ യുവെ 3-0 ത്തിനു മുന്നിൽ. അഗ്രഗേറ്റ് സ്‌കോർ 5-5 എന്നു ഇരുവരും തുടർന്നതോടെ മത്സരം അധിക സമയത്തേക്ക്. അധിക സമയത്തിന്റെ ഒന്നാം പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കവെ വിക്‌ടോർ ഒസിമെൻ ഗോളടിച്ചു. 119-ാം മിനിട്ടിൽ ആൽപർ യിൽമാസും വലകുലുക്കിയതോടെ തുർക്കിക്കാർ 7-5 നു മുന്നിലായി. 2014 നു ശേഷം ആദ്യമായാണ് ഗളേസത്‌റെ ചാമ്പ്യൻസ് ലീഗ് നോക്കൗട്ടിൽ കളിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam