ഫ്രാങ്ക്ഫർട്ട്: ഫുട്ബോൾ ആരാധകരെ ആവേശത്തിലാക്കി മുൻ ലിവർപൂൾ, ബൊറൂസിയ ഡോർട്മുണ്ട് പരിശീലകൻ യൂർഗൻ ക്ലോപ്പ് പരിശീലക കുപ്പായത്തിലേക്ക് തിരിച്ചെത്തുന്നു. ജർമ്മൻ പുരുഷ ദേശീയ ഫുട്ബോൾ ടീമിന്റെ പുതിയ ഹെഡ് കോച്ചായി ക്ലോപ്പിനെ നിയമിച്ചു. 2026 ലോകകപ്പിൽ പരാഗ്വെയോട് റൗണ്ട് ഓഫ് 32-ൽ തോറ്റ് പുറത്തായതിനെ തുടർന്ന് യൂലിയൻ നാഗൽസ്മാൻ സ്ഥാനം ഒഴിഞ്ഞ ഒഴിവിലേക്കാണ് ക്ലോപ്പിന്റെ ആഗമനം. 2030 ഫിഫ ലോകകപ്പ് വരെയാണ് പുതിയ കരാർ.
നീണ്ട ഒമ്പത് വർഷത്തെ വിജയകരമായ സേവനത്തിന് ശേഷം 2023-24 സീസണിന്റെ അവസാനത്തോടെയാണ് ക്ലോപ്പ് ലിവർപൂളിൽ നിന്നും പടിയിറങ്ങിയത്. കടുത്ത ശാരീരിക-മാനസിക ക്ഷീണം കാരണമാണ് ഇടവേളയെടുക്കുന്നതെന്ന് അന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. തുടർന്ന് റെഡ് ബുൾ ഗ്രൂപ്പിന്റെ ഗ്ലോബൽ സോക്കർ മേധാവിയായും 2026 ലോകകപ്പിൽ ടെലിവിഷൻ കമന്റേറ്ററായും പ്രവർത്തിച്ച ശേഷമാണ് 59-കാരനായ ക്ലോപ്പ് ആദ്യമായി ഒരു ദേശീയ ടീമിന്റെ ചുമതല ഏറ്റെടുക്കുന്നത്.
"ഇവിടെ നിൽക്കാൻ സാധിച്ചതിൽ വലിയ അഭിമാനമുണ്ട്. എന്റെ കരിയറിലെയും പ്രൊഫഷണൽ ജീവിതത്തിലെയും ഏറ്റവും വലിയ നേട്ടമാണിത്," ഫ്രാങ്ക്ഫർട്ടിൽ നടന്ന ചടങ്ങിൽ ക്ലോപ്പ് പറഞ്ഞു. ജർമ്മൻ ജനതയെ ഒന്നിച്ചുനിർത്താൻ ദേശീയ ടീമിന് സാധിക്കുമെന്നും താൻ കഴിവതിന്റെ പരമാവധി ടീമിനായി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രകടനം മോശമായാൽ നഷ്ടപരിഹാരം വാങ്ങാതെ താൻ സ്ഥാനം ഒഴിയുമെന്നും, തന്റെ കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് മാധ്യമങ്ങളോട് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
