ലാലിഗയെ നയിക്കാൻ വീണ്ടും ഹാവിയർ ടെബാസ്. ടെബാസ് നാലാംതവണയും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ്സ്ഥാനത്തേക്ക് ഇത്തവണ ടെബാസിന് എതിരുണ്ടായിരുന്നില്ല. കാലാവധി അവസാനിക്കും മുമ്പ് രാജിവെച്ചാണ് ടെബാസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.
ലാലിഗയിലെ വമ്പൻക്ലബ്ബുകളായ റയൽ മാഡ്രിഡിനും ബാഴ്‌സലോണയ്ക്കും അനഭിമതനാണെങ്കിലും ചെറുകിട ക്ലബ്ബുകളുടെ പിന്തുണയാണ് ടെബാസിന്റെ കരുത്ത്. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി ടെബാസിന്റെ മൂന്നാം ടേമിൽ ഏറെ വിവാദങ്ങളും വിമർശനങ്ങളുമുണ്ടായി. അതിനെയെല്ലാം മറികടക്കാൻ അഭിഭാഷകൻകൂടിയായ 61കാരന് കഴിഞ്ഞു.
2013ലാണ് ആദ്യമായി ടെബാസ് ലാലിഗയുടെ തലപ്പത്തെത്തിയത്. 2019ൽ മൂന്നാം തവണയും പ്രസിഡന്റായി. യൂറോപ്യൻ സൂപ്പർ ലീഗ് വിഷയത്തിൽ യൂറോപ്യൻ കോടതിയുടെ വിധി ഡിസംബർ 25ന് വരാനിരിക്കെയാണ് ടെബാസ് വീണ്ടും സ്പാനിഷ് ഫുട്‌ബോളിനെ നിയന്ത്രിക്കാനെത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്