ടി20യില്‍ പുതിയ നാഴികക്കല്ല് താണ്ടി ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുംറ. ചരിത്ര നേട്ടത്തോടെയാണ് ബുംറ പുതിയ നേട്ടത്തിലെത്തിയത്.
ടെസ്റ്റ്, ഏകദിന, ടി20 ഫോര്‍മാറ്റുകളില്‍ 100 അതിലധികം വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി ബുംറ ചരിത്രമെഴുതി. ടി20യില്‍ 100 വിക്കറ്റുകള്‍ വീഴ്ത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായും ബുംറ മാറി.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടി20യിൽ 11ാം ഓവറില്‍ ഡെവാള്‍ഡ് ബ്രവിസിനെ പുറത്താക്കിയാണ് നേട്ടത്തിലെത്തിയത്. അന്താരാഷ്ട്ര ടി20യില്‍ ആദ്യമായി 100 വിക്കറ്റെടുത്ത ഇന്ത്യന്‍ താരമെന്ന നേട്ടം ഈ വര്‍ഷമാദ്യം അര്‍ഷ്ദീപ് സിങ് സ്വന്തമാക്കിയിരുന്നു.
പിന്നാലെയാണ് ബുംറയും നേട്ടത്തിലെത്തിയത്. മത്സരത്തിൽ 2 വിക്കറ്റെടുത്ത ബുംറ നേട്ടം 101ൽ എത്തിച്ചാണ് മൈതാനം വിട്ടത്.
81 മത്സരങ്ങളില്‍ നിന്നാണ് 100 വിക്കറ്റുകള്‍. 7 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തിയതാണ് മികച്ച പ്രകടനം. 52 ടെസ്റ്റില്‍ നിന്നു 234 വിക്കറ്റുകള്‍ ബുംറ വീഴ്ത്തിയിട്ടുണ്ട്. 89 ഏകദിനത്തില്‍ നിന്നു 149 വിക്കറ്റുകളും സ്വന്തമാക്കി.
ലോക ക്രിക്കറ്റില്‍ ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ താരമായും ബുംറ മാറി. ടിം സൗത്തി, ഷാകിബ് അല്‍ ഹസന്‍, ലസിത് മലിംഗ, ഷഹീന്‍ ഷാ അഫ്രീദി എന്നിവരാണ് ബുംറയ്ക്കു മുന്‍പ് മൂന്ന് ഫോര്‍മാറ്റിലും 100, അതിലധികം വിക്കറ്റുകള്‍ നേടി എലീറ്റ് ക്ലബില്‍ എത്തിയവര്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
