ഐ.എസ്.എൽ: ബംഗ്ലൂരു എഫ്‌സിയെ തോൽപ്പിച്ച് പഞ്ചാബ് എഫ്.സി

FEBRUARY 28, 2026, 7:39 AM

ഇന്ത്യൻ സൂപ്പർ ലീഗിൽ ബംഗ്‌ളൂരു എഫ്.സിയെ തോൽപ്പിച്ച് പഞ്ചാബ് എഫ്.സി. ബംഗ്‌ളൂരുവിലെ തട്ടകമായ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു പഞ്ചാബിന്റെ ജയം.

സീസണിലെ പഞ്ചാബിന്റെ  ആദ്യ വിജയമാണിത്. അതേസമയം സുനിൽ ഛേത്രിയുടെയും സംഘത്തിന്റെയും ആദ്യ പരാജയമാണിത്.

എഫിയോങ് നുൻഗുസിയുടെ ഇരട്ട ഗോൾ കരുത്തിലാണ് പഞ്ചാബിന്റെ വിജയം. മത്സരത്തിന്റെ 20, 32 എന്നീ മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകൾ പിറന്നത്. രണ്ടാം പകുതിയിൽ സുനിൽ ഛേത്രിക്ക് മികച്ചൊരു അവസരം ലഭിച്ചിരുന്നു. എന്നാൽ ഗോളിനടുത്തെത്തിയ ഛേത്രിക്ക് ബംഗ്‌ളൂരു എഫ്.സിക്കായി ലക്ഷ്യം കാണാനായില്ല.

vachakam
vachakam
vachakam

നിലവിൽ ഐ.എസ്.എൽ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് ബംഗ്‌ളൂരു. മൂന്ന് മത്സരങ്ങളിൽ നിന്നും ഓരോ വീതം ജയവും തോൽവിയും സമനിലയുമായി നാല് പോയിന്റാണ് ബംഗ്‌ളൂരുവിന്റെ കൈവശമുള്ളത്. തൊട്ടുതാഴെ ഏഴാം സ്ഥാനത്തുമാണ് പഞ്ചാബ്. രണ്ട് മത്സരങ്ങളിൽ നിന്നും ഓരോ വീതം ജയവും തോൽവിയും അടക്കം മൂന്ന് പോയിന്റാണ് പഞ്ചാബിനുള്ളത്.

ഐ.എസ്.എല്ലിൽ മാർച്ച് ഒമ്പതിന് നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെയാണ് പഞ്ചാബിന്റെ അടുത്ത മത്സരം. മാർച്ച് ഏഴിന് നടക്കുന്ന മത്സരത്തിൽ മുഹമ്മദൻസ് എഫ്.സിയെയും ബംഗ്‌ളൂരു നേരിടും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam