ഇന്ത്യൻ പ്രീമിയർ ലീഗ് പ്ലേ ഓഫ് മൽസരങ്ങൾ ആരംഭിക്കാനിരിക്കെ റോയൽ ചലഞ്ചേഴ്‌സ് ബംഗ്‌ളൂരുവിന് വൻ തിരിച്ചടി. പരിക്കേറ്റ ഇടംകയ്യൻ ബാറ്റർ ജേക്കബ് ബെഥേൽ ഈ സീസണിലെ അവശേഷിക്കുന്ന മൽസരങ്ങളിൽ നിന്ന് പുറത്തായി.
കഴിഞ്ഞ വെള്ളിയാഴ്ച സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള ആർ.സി.ബിയുടെ അവസാന ലീഗ് മൽസരം ബെഥേലിന് നഷ്ടമായിരുന്നു. താരം കൂടുതൽ ചികിൽസകൾക്കായി ഇംഗ്ലണ്ടിലേക്ക് മടങ്ങും. പ്ലേ ഓഫിലെ ഒന്നാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടാൻ ഒരുങ്ങുന്ന ആർ.സി.ബിക്ക് നിർണായക സമയത്താണ് ഈ തിരിച്ചടി.
അവസാന ലീഗ് മൽസരത്തിൽ ഹൈദരാബാദിനോട് വൻ തോൽവി വഴങ്ങിയെങ്കിലും, രജത് പടിദാറിന്റെ നേതൃത്വത്തിലുള്ള ആർ.സി.ബി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായാണ് പ്ലേഓഫിലെത്തിയത്. പഞ്ചാബ് കിങ്‌സുമായുള്ള മൽസരത്തിനിടെ ഡൈവ് ചെയ്ത് ക്യാച്ച് എടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് യുവതാരമായ ബെഥേലിന്റെ വിരലിന് പരിക്കേറ്റത്. '' മൽസരത്തിനിടെ ജേക്കബ് ബെഥേലിന്റെ ഇടത് മോതിരവിരലിന് പരിക്കേറ്റിരുന്നു. വിശദമായ മെഡിക്കൽ പരിശോധനകൾക്ക് ശേഷം, ഇംഗ്ലണ്ടിന്റെ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി തുടർചികിൽസകൾക്കായി അദ്ദേഹം നാട്ടിലേക്ക് മടങ്ങും.'' പ്രസ്താവനയിൽ ആർ.സി.ബി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
