ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ദക്ഷിണ കൊറിയയെ തകർത്ത് ഏഷ്യാകപ്പ് ഹോക്കിയിൽ ഇന്ത്യയുടെ കിരീട നേട്ടം. ജയത്തോടെ ഇന്ത്യ അടുത്ത വർഷത്തെ ലോകകപ്പിന് യോഗ്യത നേടി.
എട്ട് വർഷത്തിന് ശേഷമാണ് ഇന്ത്യ ഏഷ്യകപ്പ് നേടുന്നത്. ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ദക്ഷിണ കൊറിയയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഇന്ത്യ തകർത്തത്. മത്സരത്തിൽ ഉടനീളം കൊറിയക്ക് മേൽ ഇന്ത്യ ആധിപത്യം പുലർത്തി. മത്സരം ആരംഭിച്ച് ആദ്യ മിനിറ്റിൽ തന്നെ സുഖ്ജീത് സിങ്ങിന്റെ ഉജ്വല ഗോളിലൂടെ ഇന്ത്യ മുന്നിലെത്തി.
ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് ദിൽപ്രീത് സിങ്ങിലൂടെ ഇന്ത്യ ലീഡുയർത്തി. രണ്ടാം പകുതിയിൽ ദിൽപ്രീത് സിങ് വീണ്ടും ഇന്ത്യക്കായി വലകുലുക്കി. പിന്നാലെ അമിത് രോഹിദാസിലൂടെ നാലാം ഗോളും നേടി ജയമുറപ്പിച്ചു. സോൺ ഡേയ്‌നാണ് കൊറിയയുടെ ആശ്വസ ഗോൾ നേടിയത്.
ഏഷ്യാകപ്പായിരുന്നു ലക്ഷ്യമെന്നും, കഴിഞ്ഞ കുറച്ചുകാലങ്ങളിലായി കഠിനമായി പരിശീലിച്ചു വരികയായിരുന്നുവെന്നും ഇന്ത്യൻ നായകൻ ഹർമൻപ്രീത് സിംഗ്. അടുത്ത ലക്ഷ്യം ലോകകപ്പാണെന്നും ഹർമീത് കൂട്ടിച്ചേർത്തു. നാലാം തവണയാണ് ഇന്ത്യ ഏഷ്യാ കപ്പിൽ മുത്തമിട്ടത്. നേരത്തെ 2003ലും 2007ലും 2017ലുമാണ് ഇന്ത്യ ചാമ്പ്യൻമാരായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്