നാലാം ടെസ്റ്റിൽ ഇന്ത്യ പതറുന്നു

FEBRUARY 25, 2024, 8:57 AM

റാഞ്ചി: ഇന്ത്യയ്ക്ക് വജ്രായുധമായ സ്പിന്നുകൊണ്ട് മറുപണികൊടുത്ത് ഇംഗ്ലണ്ട്. ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിംഗ്‌സിൽ 353 റൺസിന് ഓൾഔട്ടാക്കി ഒന്നാം ഇന്നിംഗ്‌സിനിറങ്ങിയ കേരളം നാലാം ടെസ്റ്റിന്റെ രണ്ടാം ദിനം കളിനിറുത്തുമ്പോൾ 219/7 എന്ന നിലയിൽ പതർച്ചയിലാണ്. 4 വിക്കറ്റെടുത്ത വലംകൈയൻ ഓഫ് സ്പിന്നർ ഷൊയിബ് ബാഷിറും 2 വിക്കറ്റെടുത്ത ഇടംകൈയൻ സ്പിന്നർ ടോം ഹാർട്ട്‌ലിയുമാണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ വിഷമഘട്ടത്തിലാക്കിയത്.

30റൺസുമായി വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറലും 17 റൺസുമായി കുൽദീപ് യാദവുമാണ് സ്റ്റമ്പെടുക്കുമ്പോൾ ക്രീസിലുള്ളത്. ഇംഗ്ലണ്ടിനെക്കാൾ 134 റൺസ് പിന്നിലാണ് ഇന്ത്യ.

തുടക്കത്തിൽ തന്നെ ഇന്ത്യയ്ക്ക് ക്യാപ്ടൻ രോഹിത് ശർമ്മയെ നഷ്ടമായി. ടീംസ്‌കോർ നാലിൽ നിൽക്കെ രോഹിതിനെ (2) ആൻഡേഴ്‌സൺ വിക്കറ്റ് കീപ്പർ ബെൻ ഫോക്‌സിന്റെ കൈയിൽ എത്തിച്ചു. തുടർന്നെത്തിയ ശുഭ്മാൻ ഗില്ലിം (38) യശ്വസി ജയ്‌സ്വാളും (73) ഇന്ത്യൻ സ്‌കോർ അമ്പത് കടത്തി പ്രശ്‌നമില്ലാതെ മുന്നോട്ടുകൊണ്ടു പോയി. രണ്ടാം വിക്കറ്റിൽ ഇരുവരും 82 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.

vachakam
vachakam
vachakam

ഗില്ലിനെ വിക്കറ്റിന് മുന്നിൽ കുടുക്കി ഷൊയിബ് ബാഷിർ ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂനൽകി. പകരമെത്തിയ രജത് പട്ടീദാറിന് (17) ഈ ഇന്നിംഗ്‌സിലും നിരാശയായിരുന്നു ഫലം. പട്ടീദാറിനേയും ബാഷിർ വിക്കറ്റിന് മുന്നിൽ കുടുക്കി. കഴിഞ്ഞ ടെസ്റ്റിൽ സെഞ്ച്വറി നേടിയ രവീന്ദ്ര ജഡേജയെ (12) നിലയുറപ്പിക്കും മുൻപേ ബാഷിർ ഒല്ലി പോപ്പിന്റെ കൈയിൽ ഒതുക്കി. ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോഴും പിടിച്ച് നിന്ന് അർദ്ധ സെഞ്ച്വറി തികച്ച് ബാറ്റിംഗ് തുടരുകയായിരുന്ന യശ്വസി ജയ്‌സ്വാളിനെ ബാഷിർ ക്ലീൻബൗൾഡാക്കിയതോടെ 161/5 എന്ന നിലയിലായി ഇന്ത്യ.

117 പന്ത് നേരിട്ട യശ്വസി 8 ഫോറും 1 സിക്‌സും നേടി. സർഫ്രാസ് ഖാനും (14), ആർ.അശ്വിനും (1) വലിയ ചെറുത്ത് നില്പില്ലാതെ ഹാർട്ട്‌ലിക്ക് മുന്നിൽ കീഴടങ്ങിയതോടെ 177/7 എന്ന നിലയിലായി ഇന്ത്യ. പിന്നീട് ക്രീസിലൊന്നിച്ച ജൂറലും കുൽദീപും വിക്കറ്റ് നഷ്ടപ്പെടുത്താതെ ഇന്ത്യയെ 200കടത്തി ബാറ്റിംഗ് തുടരുകയാണ്.
302/7 എന്ന നിലയിൽ ഇന്നലെ രാവിലെ ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ഇംഗ്ലണ്ട് 353 റൺസിന് ഓൾഔട്ടായി.

ഇംഗ്ലണ്ടിന്റെ അവശേഷിച്ച 3 വിക്കറ്റും വീഴ്ത്തിയത് രവീന്ദ്ര ജഡേജയാണ്. ഒല്ലി റോബിൻസണിന്റെ (58) ടെസ്റ്റിലെ ആദ്യഅർദ്ധ സെഞ്ച്വറിയാണ് ഇന്നലെ ഇംഗ്ലണ്ട് ഇന്നിംഗ്‌സിലെ ഹൈലൈറ്റ്. ജോറൂട്ടിനൊപ്പം (പുറത്താകാതെ 122) എട്ടാം വിക്കറ്റിൽ 102 റൺസിന്റെ കൂട്ടുകെട്ട് റോബിൻസണുണ്ടാക്കി. റോബിൻസണെ ജുറലിന്റഖെ കൈയിൽ എത്തിച്ചാണ് ജഡേജ കൂട്ടുകെട്ട് പൊളിച്ചത്.

vachakam
vachakam
vachakam

തുടർന്നെത്തിയ ബാഷിറിനേയും ആൻഡേഴ്‌സണേയും പൂജ്യരാക്കി പുറത്താക്കി ജഡേജ ഇംഗ്ലീഷ് ഇന്നിംഗ്‌സിന് തിരശീലയിട്ടു. 274 പന്ത് നേരിട്ട് 10 ഫോറുൾപ്പെടെയാണ് റൂട്ട് 122 റൺസ് നേടിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam