അന്താരാഷ്ട്ര വനിതാ ക്രിക്കറ്റ് മത്സരങ്ങളിൽ ട്രാൻസ്‌ജെൻഡർ താരങ്ങൾക്ക് വിലക്ക്

NOVEMBER 21, 2023, 8:43 PM

അഹമ്മദാബാദ്: അന്താരാഷ്ട്ര വനിതാ ക്രിക്കറ്റ് മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന്  ട്രാൻസ്‌ജെൻഡർ താരങ്ങളെ ഐസിസി വിലക്കി.

ഐസിസിയുടെ പുതിയ നിയമപ്രകാരം ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയവർക്കും ഐസിസിയുടെ പുതിയ ചട്ടപ്രകാരം വനിതാ ക്രിക്കറ്റ് മത്സരങ്ങളിൽ കളിക്കാനാകില്ല.

സ്ത്രീകളുടെ അവസരങ്ങൾ അപഹരിക്കപ്പെടുന്നത് തടയാനും ലിംഗനീതി ഉറപ്പാക്കാനുമാണ് പുതിയ നടപടിയെന്ന് ഐസിസി വ്യക്തമാക്കി. ഈ നിയമം നടപ്പാക്കുന്നത് വനിതാ ക്രിക്കറ്റിന്റെ അന്തസ്സും സുരക്ഷയും ഉറപ്പാക്കുമെന്ന വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഐസിസ് വിശദീകരിച്ചു.

vachakam
vachakam
vachakam

എന്നാൽ ഐസിസിയുടെ പുതിയ നിയമങ്ങൾ അനുസരിച്ച് ചില ക്രിക്കറ്റ് ബോർഡുകളുടെ നയങ്ങളിൽ മാറ്റം വരുത്തേണ്ടി വരുമെന്നാണ് സൂചന.

കളിക്കാർക്ക് അവരുടെ ലൈംഗിക വ്യക്തിത്വം തിരഞ്ഞെടുക്കാൻ അനുവദിക്കുന്നതാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ നയം. ഐസിസിയുടെ പുതിയ നിയമങ്ങൾക്കെതിരെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അപ്പീൽ നൽകിയേക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam