ഐപിഎൽ സീസണിലെ മോശം പ്രകടനത്തിന് പിന്നാലെ മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ അസ്വാരസ്യങ്ങൾ പുകയുന്നതായി റിപ്പോർട്ടുകൾ. ഞായറാഴ്ച റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ നടക്കാനിരിക്കുന്ന നിർണ്ണായക മത്സരത്തിനായി ടീം അംഗങ്ങൾ പുറപ്പെട്ടപ്പോൾ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ഒപ്പം ചേരാത്തതാണ് പുതിയ ചർച്ചകൾക്ക് വഴിവെച്ചത്.
ലക്നൗവിനെതിരായ കഴിഞ്ഞ മത്സരത്തിൽ ഹാർദിക് കളിച്ചിരുന്നില്ല. പകരം സൂര്യകുമാർ യാദവാണ് ടീമിനെ നയിച്ചത്. പുറത്തെ പേശീവലിവാണെന്ന് ടീം ഔദ്യോഗികമായി വിശദീകരിക്കുമ്പോഴും, ടീമിനുള്ളിലെ ഭിന്നതയാണോ ഹാർദിക്കിനെ മാറ്റിനിർത്തുന്നതെന്നാണ് ആരാധകരുടെ സംശയം.
ഹാർദിക് എപ്പോൾ ടീമിനൊപ്പം ചേരുമെന്ന കാര്യത്തിൽ വ്യക്തമായ അറിവില്ലെന്നാണ് സഹതാരം റയാൻ റിക്കൽറ്റനും പ്രതികരിച്ചത്. എന്നാൽ താരം നേരിട്ട് റായ്പുരിലെത്തി ടീമിനോട് ചേരുമെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, ഞായറാഴ്ചത്തെ മത്സരത്തിൽ നിന്ന് വ്യക്തിപരമായ കാരണങ്ങളാൽ സൂര്യകുമാർ യാദവും വിട്ടുനിന്നേക്കുമെന്ന് സൂചനയുണ്ട്. തോൽവികൾ തുടർക്കഥയായ മുംബൈ ഇന്ത്യൻസിൽ നേതൃമാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നതിനിടെയാണ് ഈ സംഭവവികാസങ്ങൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
