ലാലിഗയിൽ റയൽ മാഡ്രിഡിനെ സമനിലയിൽ കുരുക്കി ജിറോണ എഫ്‌സി. ഇരുടീമുകളും ഓരോ ഗോൾ വീതമടിച്ച് പിരിയുകയായിരുന്നു. റയലിന് വേണ്ടി കിലിയൻ എംബാപ്പെ പെനാൽറ്റിയിലൂടെ വലകുലുക്കിയപ്പോൾ ജിറോണയ്ക്ക് വേണ്ടി അസെദീൻ ഔനാഹിയും ഗോൾ കണ്ടെത്തി. തുടർച്ചയായ മൂന്നാം മത്സരത്തിലാണ് റയൽ മാഡ്രിഡ് സമനില വഴങ്ങുന്നത്.
സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ജിറോണ എഫ്‌സിയാണ് ആദ്യം ഗോൾ നേടിയത്. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് അസെദീൻ ഔനാഹിയിലൂടെയാണ് റയലിന്റെ വലകുലുങ്ങിയത്. ഒന്നാം പകുതി ജിറോണയ്ക്ക് അനുകൂലമായി പിരിഞ്ഞു.
67-ാം മിനിറ്റിൽ റയൽ തിരിച്ചടിച്ചു. റയലിന് അനുകൂലമായി വിധിക്കപ്പെട്ട പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് കിലിയൻ എംബാപ്പെയാണ് റയലിന്റെ സമനില ഗോൾ നേടിയത്. പിന്നാലെ ഇരുഭാഗത്തുനിന്നും ഗോളുകൾ പിറക്കാതിരുന്നതോടെ ജിറോണയും റയലും ഓരോ പോയിന്റ് പങ്കിട്ട് പിരിഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
