ഫ്രാങ്ക്ഫുർട്ട്: ഫിഫ ലോകകപ്പിനുള്ള 26 അംഗ ജർമ്മൻ ടീമിനെ കോച്ച് ജൂലിയൻ നഗെൽസ്മാൻ പ്രഖ്യാപിച്ചു. വിരമിച്ച വെറ്റ്‌റൻ ഇതിഹാസ ഗോൾ കീപ്പർ മാനുവൽ ന്യൂയിർ തിരിച്ചെത്തിയതാണ് ടീമിലെ സർപ്രൈസ്.
ലോകകപ്പിൽ ന്യൂയിർ തന്നെയായിരിക്കും ജർമ്മനിയുടെ ഒന്നാം നമ്പർ ഗോൾ കീപ്പറെന്നും നഗെൽസ്മാൻ അറിയിച്ചു. 2024ലെ യൂറോ കപ്പിന് ശേഷം ദേശീയ ടീമിൽ നിന്ന് വിരമിച്ച ന്യൂയിർ തിരിച്ചെത്തുമ്പോൾ സമീപകാലത്ത് ടീമിന്റെ പ്രധാന ഗോൾ കീപ്പറായിരുന്ന 35കാരൻ ഒലിവർ ബ്യൂമാൻ പുറത്തിരിക്കേണ്ടി വരും.
ബയേൺ മ്യൂണിക്ക് താരം ജോഷ്വാ കിമ്മിച്ചാണ് ക്യാപ്ടൻ. സൂപ്പർ താരങ്ങളായ ജമാൽ മുസിയേല, ഫ്‌ളോറിൻ വ്രിറ്റ്‌സ്, കായ് ഹാവേർട്ട്‌സ്, ലെറോയ് സാനെ, ആന്റോണിയോ റൂഡിഗർ തുടങ്ങിയവരെല്ലാം ടീമിലുണ്ട്. അതേസമയം പരിക്കിന്റെ പിടിയിലായ ബയേൺ മ്യൂണിക്കിന്റെ അറ്റാക്കിംഗ് മിഡ്ഫീൽഡർ ഗ്‌നാബ്രിയുടെ അസാന്നിധ്യം ടീമിന് തിരിച്ചടിയാണ്.
ജർമ്മൻ ടീം
ഗോൾ കീപ്പർമാർ: മാനുവൽ ന്യൂയിർ, ഒലിവർ ബ്യൂമാൻ, അലക്‌സാണ്ടർ ന്യൂബൽ
പ്രതിരോധ നിര: അന്റോണിയോ റൂഡിഗർ, ജോനാഥാൻ താ, നിക്കോ സ്‌കലോറ്റർബെക്ക്, വാൾഡമർ ആന്റൺ, ഡേവിഡ് റൗം, മാലിക് തിയാ, നതാനിയേൽ ബ്രൗൺ.
മദ്ധ്യനിര: ഫ്‌ളോറിൻ വ്രിറ്റ്‌സ്, ജമാൽ മുസിയാല, ലിയോൺ ഗോരറ്റ്‌സ്‌ക, ആഞ്ജലോ സ്റ്റില്ലർ, ലെന്നാർട്ട് കാൾ,നദീം അമിരി, ജോഷ്വാ കിമ്മിച്ച്, അലക്‌സാണ്ടർ പൗലോവിച്ച്, ഫെലിക്‌സ് എൻമേക്ക, പാസ്‌കൽ ഗ്രോസ്.
മുന്നേറ്റ നിര: കായ് ഹാവേർട്ട്‌സ്, ഡെനിസ് ഉൻഡാവ്, ലെറോയി സനെ, ജാമി ലെവലിംഗ്, നിക്ക് വോൾട്ടെമെയ്ഡ്, മാക്‌സിമിലിയൻ ബീയിർ.
4 തവണ ലോക ചാമ്പ്യൻമാരായിട്ടുണ്ട് ജർമ്മനി. 1954, 1974,1990, 2014 വർഷങ്ങളിലാണ് ജർമ്മനി ചാമ്പ്യൻമാരായത്. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ജർമ്മനി ആദ്യ റൗണ്ടിൽ പുറത്തായിരുന്നു.
ഇത്തവണ ഗ്രൂപ്പ് ഇയിലാണ് ജർമ്മനി.
ഐവറി കോസ്റ്റ്, ഇക്വഡോർ, കുറസാവോ എന്നീ ടീമുകളാണ് ഗ്രൂപ്പ് ഇയിൽ ജർമ്മനിക്കൊപ്പമുള്ളത്.
ജൂൺ 14ന് കുറസാവോയ്ക്ക് എതിരെയാണ് ഇത്തവണ ലോകകപ്പിൽ ജർമ്മനിയുടെ ആദ്യ മത്സരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
