പാരീസ്: ഫ്രഞ്ച് ഓപ്പൺ ഗ്രാൻസ്ലാം ടെന്നിസിൽ പുരുഷ സിംഗിൾസിൽ സെർബ് സെൻസേഷൻ നൊവാക്ക് ജോക്കോവിച്ച് രണ്ടാം റൗണ്ടിലെത്തി. ഫ്രഞ്ച് താരം ജിയോവാന്നി പെറ്റ്ഷി പെരികാർഡിനെതിരെ ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ശേഷം അടുത്ത മൂന്ന് സെറ്റും ജയിച്ചാണ് ജോക്കോ ഒന്നാം റൗണ്ട് കടന്നത്. സ്‌കോർ: 5-7, 7-5, 6-1, 6-1.
ആദ്യ രണ്ട് റൗണ്ടുകളിലും ജിയോവാന്നി ജോക്കോയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തി. ഇന്ത്യൻ വംശജനായ അമേരിക്കൻ താരം നിഷേഷ് ബസവറെഡ്ഡി മറ്റൊരു അമേരിക്കൻ താര ലോക പത്താം റാങ്കുകാരനുമായ ടെയ്‌ലർ ഫ്രിറ്റ്‌സിനെ അട്ടിമറിച്ച് രണ്ടാം റൗണ്ടിലെത്തി. സ്‌കോർ 7-6,7-6,6-7,6-1. നിഷേഷിന്റെ മാതാപിതാക്കളായ മുരളികൃഷ്ണയും സായി പ്രസന്നയും ആന്ധ്രാ പ്രദേശിലെ നെല്ലൂരിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരാണ്. കാലിഫോർണിയയിലാണ് നിഷേഷ് ജനിച്ചത്.
അതേസമയം മുൻ ചാമ്പ്യൻ സ്റ്റാൻ വാവ്റിങ്ക ഡച്ച് താരം ജെസ്പർ ഡിജോംഗിനോട് തോറ്റ് പുറത്തായി. വനിതാ സിംഗിൾസിൽ മുൻ ചാമ്പ്യൻ ഇഗ സ്വിയാറ്റക്, ജാസ്മിൻ പാവോലിനി, എലേന റൈബാക്കിന എന്നിവർ രണ്ടാം റൗണ്ടിൽ എത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
