ഫ്രഞ്ച് ഓപ്പൺ: അലക്‌സാണ്ടർ സ്വരേവ് രണ്ടാം റൗണ്ടിൽ

MAY 25, 2026, 3:48 AM

പാരീസ്: ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസിൽ ജർമ്മൻ സൂപ്പർ താരം അലക്‌സാണ്ടർ സ്വരേവ് അനായാസം രണ്ടാം റൗണ്ടിൽ എത്തി. ഒന്നാം റൗണ്ടിൽ ഫ്രഞ്ച് താരം ബെഞ്ചമിൻ ബോൺസിയെ നേരിട്ടുള്ള സെറ്റുകളിൽ 6-3,6-4,6-2ന് വീഴ്ത്തിയാണ് സ്വരേവ് രണ്ടാം റൗണ്ടിൽ കടന്നത്. വനിതാ സിംഗിൾസിൽ ഉക്രൈൻ താരം മാർത്ത കോസ്റ്റ്യൂക്ക് റഷ്യൻ താരം ഒക്‌സാന സ്ലേഖ്മറ്റേവയെ നേരിട്ടുള്ള സെറ്റിൽ തോൽപ്പിച്ചു.

ഇന്നലെ രാവിലെ കീവിലുള്ള തന്റെ അപ്പാർട്ട്‌മെന്റിന്റെ 100 മീറ്റർ അകലെ റഷ്യൻ മിസൈൽ പതിച്ച വാർത്ത അറിഞ്ഞതിന് ശേഷമാണ് പതറാതെ പൊരുതി മാർത്ത റഷ്യൻ താരത്തെ തന്നെ വീഴ്ത്തിയത്. മിസൈൽ പതിക്കുന്ന സമയത്ത് മാർത്തയുടെ അമ്മയും സഹോദരിയും വീട്ടുലുണ്ടായിരുന്നു.

വനിതാ സിംഗിൾസിൽ ലോക ഏഴാം റാങ്കുകാരി റഷ്യയുടെ മിറ ആൻഡ്രീവ ഫിയോന ഫെറോയെ നേരിട്ടുള്ള സെറ്റുകളിൽ 6-3,6-3ന് തീർത്ത് രണ്ടാം റൗണ്ട് ഉറപ്പിച്ചു. സ്വിസ് താരം ബെലിൻഡ ബെൻസിച്ചും രണ്ടാം റൗണ്ടിലെത്തി. അതേസമയം 2021ലെ ചാമ്പ്യൻ ചെക്ക് താരം ബാർബോറ ക്രെസിക്കോവയെ അമേരിക്കയുടെ ഹെയ്‌ലി ബാപ്റ്റിസ്റ്റെ അട്ടിമറിച്ചു (7-6,6-7,6-2).

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam