ഫിഫ അറബ് കപ്പ്: പലസ്തീനോട് തോറ്റ് ഖത്തറും സിറയയോട് തോറ്റ് ടുണീഷ്യയും

DECEMBER 2, 2025, 7:14 AM

ഫിഫ അറബ് കപ്പിലെ ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ രണ്ടുതവണ ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിന് ഞെട്ടിക്കുന്ന തോൽവി. ഉദ്ഘാട ദിവസത്തെ രണ്ടാമത്തെ മത്സരത്തിൽ പലസ്തീനാണ് ഇഞ്ചുറി സമയത്ത് വീണ സെൽഫ് ഗോളിൽ ഖത്തറിന് തോൽപ്പിച്ചത്. 

ഇഞ്ചുറി സമയത്തിന്റെ അവസാനനിമിഷം ഖത്തർ താരം സുൽത്താൻ അൽബ്രേക്കിന്റെ വകയായിരുന്നു സെൽഫ് ഗോൾ. മത്സരം തുടങ്ങി ഇരുടീമുകളും മികച്ച കളിയാണ് പുറത്തെടുത്തത്. മികച്ച അവസരങ്ങളും ഇരു ടീമുകളിലെയും താരങ്ങൾ തുടരെ നഷ്ടമാക്കിയപ്പോൾ മത്സരം സമനിലയിലേക്ക് നീങ്ങുമെന്നായിരുന്നു കണക്കുകൂട്ടൽ.

മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചത് ഖത്തർ തന്നെയായിരുന്നു. ക്യാപ്ടൻ അക്രം അഫിഫ്, എഡ്മിൽസൺ ജൂനിയർ, ലൂക്കാസ് മെൻഡസ് എന്നിവർ നിരവധി അവസരങ്ങൾ സൃഷ്ടിച്ചു. എന്നാൽ മികച്ച രീതിയിലുള്ള പലസ്തീൻ പ്രതിരോധവും ഗോൾകീപ്പർ റാമി ഹമാദയും ഖത്തറിനു ഒരു പഴുതും നൽകിയില്ല. ഇതിനിടെ ആണ് കോർണറിൽ നിന്നു വന്ന പന്ത് ഒരു പിഴവിലൂടെ ഖത്തർ ഗോൾ വല കുലുക്കിയത്.

vachakam
vachakam
vachakam

2006 ലോകകപ്പിലേക്ക് ഖത്തർ യോഗ്യത ഉറപ്പിച്ചെങ്കിലും കുറച്ചു മത്സരങ്ങളായി സ്പാനിഷ് പരിശീലനായ ജൂലൻ ലോപെറ്റെഗിയുടെ കീഴിൽ മികച്ച പ്രകടനമല്ല ടീം കാഴ്ചവെക്കുന്നത്.
മറ്റൊരു മത്സരത്തിൽ മുൻ റണ്ണേഴ്‌സ് അപ്പായ ടുണീഷ്യയെ 1-0 ന് തോൽപ്പിച്ച് സിറിയ വിജയം സ്വന്തമാക്കി.

ഇതോടെ ഗ്രൂപ്പ് എ യിൽ മൂന്ന് പോയിന്റ് വീതമായി സിറിയയും പലസ്തീനും ആദ്യ രണ്ടു സ്ഥാനങ്ങളിലും പോയിന്റ് ഒന്നും നേടാത്ത ഖത്തർ, ടുണീഷ്യ ടീമുകൾ അവസാന സ്ഥാനത്തുമാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam