ഫിഫ അറബ് കപ്പ് സെമിഫൈനലിൽ യുഎഇ ദേശീയ ഫുട്‌ബോൾ ടീമിനെ പരാജയപ്പെടുത്തി മൊറോക്കോ. ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 3-0 എന്ന സ്‌കോറിനാണ് മൊറോക്കോ യുഎഇയെ തകർത്തത്. തോൽവിയോടെ യുഎഇയുടെ അറബ് കപ്പ് കിരീട സ്വപ്നങ്ങൾ അവസാനിച്ചു.
'അറ്റ്‌ലസ് ലയൺസ് ' എന്ന് അറിയപ്പെടുന്ന മൊറോക്കോ ടീം ഫൈനലിലേക്ക് മുന്നേറി. മത്സരത്തിൽ പ്രതിരോധത്തിലെ പിഴവുകൾ യുഎഇയ്ക്ക് വലിയ തിരിച്ചടിയായി. ഗോൾ നേടാൻ ലഭിച്ച നിരവധി അവസരങ്ങൾ കളിക്കാർ പാഴാക്കി. ടീമിൽ വലിയ പ്രതീക്ഷ വെച്ചിരുന്ന ഇമാറാത്തി ആരാധകർ തോൽവിയിൽ നിരാശരായി. യുഎഇയുടെ ഗോൾകീപ്പർ ഹമദ് അൽമുഖ്ബാലി പലപ്പോഴും മികച്ച പ്രകടനം കാഴ്ചവെച്ചു.
മത്സരത്തിന്റെ 28-ാം മിനിറ്റിലാണ് മൊറോക്കോയുടെ ആദ്യ ഗോൾ പിറന്നത്. കരിം എൽ ബെർകൗയി ആണ് ഹെഡറിലൂടെ ഈ ഗോൾ നേടിയത്. ആദ്യ ഗോളിന് ശേഷം മൊറോക്കോ കൂടുതൽ ആത്മവിശ്വാസം നേടി. രണ്ടാം പകുതിയിൽ യുഎഇ കളിയിലേക്ക് ശക്തമായി തിരിച്ചുവരാൻ ശ്രമിച്ചു. കായോ ലൂക്കാസ്, ബ്രൂണോ ഒലിവേര തുടങ്ങിയ താരങ്ങൾ ഗോളിനായി ഭീഷണിയുയർത്തിയെങ്കിലും ഗോൾ നേടാനായില്ല.
എന്നാൽ, കളിയുടെ അവസാന ഘട്ടത്തിലാണ് മൊറോക്കോ വിജയം ഉറപ്പിച്ചത്. 83-ാം മിനിറ്റിൽ അഷ്‌റഫ് എൽ മഹ്ദൗയി രണ്ടാമത്തെ ഗോൾ നേടി. തുടർന്ന്, അധികസമയത്ത് അബ്ദു റസാക് ഹംദല്ല മൂന്നാം ഗോളും നേടി. പ്രതിരോധത്തിലെ പിഴവുകൾ മുതലെടുത്താണ് മൊറോക്കോ ഗോളുകൾ നേടിയത്.
ഒടുവിൽ മൊറോക്കോ 3-0 എന്ന സ്‌കോറിന് വിജയിച്ച് ഫൈനലിൽ പ്രവേശിച്ചു. ജോർദാൻ-സൗദി അറേബ്യ മത്സരത്തിലെ വിജയികളായിരിക്കും ഫൈനലിൽ മൊറോക്കോയുടെ എതിരാളികൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
