ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇംഗ്ലണ്ടിന് ഇംഗ്ലണ്ടിന്റെ 12 പോയിന്റുകൾ വെട്ടിക്കുറച്ചു

JUNE 27, 2026, 9:27 AM

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇംഗ്ലണ്ടിന്റെ ഫൈനൽ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി. ഓവലിൽ നടന്ന രണ്ടാം ടെസ്റ്റിൽ ന്യൂസിലാൻഡിനോട് 253 റൺസിന് തോറ്റതിന് പിന്നാലെ, കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ഐ.സി.സി ഇംഗ്ലണ്ടിന്റെ 12 പോയിന്റുകൾ വെട്ടിക്കുറച്ചു.

നിശ്ചിത സമയത്തിനുള്ളിൽ എറിയേണ്ടതിനേക്കാൾ 12 ഓവറുകൾ കുറവാണ് ഇംഗ്ലണ്ട് ബോൾ ചെയ്തതെന്ന് ഐ.സി.സി കണ്ടെത്തി. ഇതേത്തുടർന്ന് കളിക്കാരുടെ മാച്ച് ഫീയിൽ നിന്ന് 50 ശതമാനം പിഴയും ഈടാക്കിയിട്ടുണ്ട്. ഞായറാഴ്ച തോൽവിക്ക് തൊട്ടുപിന്നാലെയാണ് ഐ.സി.സി നടപടി സ്വീകരിച്ചത്.

ഈ നടപടിയോടെ ഇംഗ്ലണ്ടിന്റെ പോയിന്റ് നില 38 ആയി കുറഞ്ഞു. നിലവിൽ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണെങ്കിലും, അവരുടെ പോയിന്റ് ശതമാനം 34.72ൽ നിന്ന് 26.38ലേക്ക് താഴ്ന്നു. ഐ.സി.സി എലൈറ്റ് പാനൽ മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റാണ് നടപടി സ്വീകരിച്ചത്. ഐ.സി.സി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.22 പ്രകാരം, നിശ്ചിത സമയത്തിനുള്ളിൽ ഓരോ ഓവർ കുറയുന്നതിനും കളിക്കാരുടെ മാച്ച് ഫീയുടെ 5 ശതമാനം വീതം പിഴ ചുമത്തണം.

vachakam
vachakam
vachakam

ഡബ്ല്യു.ടി.സി വ്യവസ്ഥകളിലെ ആർട്ടിക്കിൾ 16.11.2 പ്രകാരം ഓരോ ഓവറിനും ഒരു പോയിന്റ് വീതം ടീമിൽ നിന്ന് കുറയ്ക്കും. ഇതനുസരിച്ചാണ് 12 പോയിന്റുകൾ വെട്ടിക്കുറച്ചത്. ഇംഗ്ലണ്ട് സ്റ്റാൻഡ്ഇൻ ക്യാപ്ടൻ ജോ റൂട്ട് കുറ്റം സമ്മതിച്ചതോടെ ഔദ്യോഗിക ഹിയറിംഗ് ഒഴിവാക്കി നടപടി അന്തിമമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam