ലോകകപ്പ് ഫുട്‌ബോളിനായുള്ള കടുത്ത പരിശീലനങ്ങൾക്കിടയിൽ ഇംഗ്ലണ്ട് ദേശീയ ടീമിന് അപ്രതീക്ഷിത തിരിച്ചടി. കാൻസാസ് സിറ്റിയിലെ പരിശീലന ക്യാമ്പിൽ എത്തിയതിന് തൊട്ടുപിന്നാലെ ടീമിന്റെ വിലപ്പെട്ട കായിക സാമഗ്രികളും പരിശീലന ഉപകരണങ്ങളും മോഷണം പോയി.
നായകൻ ഹാരി കെയ്ൻ, റയൽ മാഡ്രിഡ് സൂപ്പർ താരം ജൂഡ് ബെല്ലിങ്ഹാം എന്നിവരുടെ ബൂട്ടുകളും ടൂർണമെന്റിലെ ഒഫീഷ്യൽ ഫുട്‌ബോളുകളും ഉൾപ്പെടെയുള്ളവയാണ് നഷ്ടപ്പെട്ടത്.
ഫ്‌ളോറിഡയിലെ പ്രീടൂർണമെന്റ് ക്യാമ്പ് പൂർത്തിയാക്കി മിസോറിയിലെ 'സറ്റ്വോപ്പ് സോക്കർ വില്ലേജിലേക്ക്' ടീം സ്റ്റാഫുകൾ സാധനങ്ങളുമായി പോകുന്നതിനിടയിലാണ് സംഭവം നടന്നത്.
കളിക്കാർ ശനിയാഴ്ച ക്യാമ്പിലേക്ക് എത്തുന്നതിന് മുന്നോടിയായി സാമഗ്രികൾ എത്തിച്ചതായിരുന്നു. കാൻസാസ് സിറ്റിയിൽ പാർക്ക് ചെയ്തിരുന്ന ടീമിന്റെ ഔദ്യോഗിക വാഹനത്തിൽ നിന്നാണ് കള്ളന്മാർ സാധനങ്ങൾ കവർന്നത്. കളിക്കാർ സ്ഥലത്തില്ലാത്ത സമയത്തായിരുന്നു ഈ സംഭവം
കളിക്കാരുടെ ബൂട്ടുകൾ, പരിശീലന ജേഴ്‌സികൾ, മത്സരദിവസം ഉപയോഗിക്കേണ്ട ഒഫീഷ്യൽ യൂണിഫോമുകൾ, കോച്ചിങ് സ്റ്റാഫിന്റെ ഉപകരണങ്ങൾ, വൈറ്റ് ബോർഡുകൾ, ടൂർണമെന്റിലെ ഔദ്യോഗിക മത്സര പന്തുകൾ, കളി വിശകലനം ചെയ്യുന്നതിനുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങൾ, മസാജ് ടേബിളുകൾ എന്നിവയാണ് മോഷ്ണം പോയത്. വരാനിരിക്കുന്ന ബുധനാഴ്ച ഡാലസിൽ വെച്ച് ക്രൊയേഷ്യക്കെതിരെയാണ് ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം.
ഇതിന് മുന്നോടിയായി ഞായറാഴ്ച മുതൽ ടീം പൂർണ്ണതോതിലുള്ള പരിശീലനം ആരംഭിക്കാൻ ഇരിക്കുകയായിരുന്നു. നിർണ്ണായകമായ ഉദ്ഘാടന മത്സരത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, നഷ്ടപ്പെട്ട സാധനങ്ങൾ തിരിച്ചെടുക്കാനോ അല്ലെങ്കിൽ പകരം സംവിധാനങ്ങൾ അടിയന്തരമായി എത്തിക്കാനോ ഉള്ള കടുത്ത സമ്മർദ്ദത്തിലാണ് ഇംഗ്ലീഷ് ടീം മാനേജ്‌മെന്റ്.
സംഭവത്തെക്കുറിച്ച് പ്രാദേശിക പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ രണ്ടുപേരെ പോലീസ് ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
