ഫിഫ ലോകകപ്പിനുള്ള 26 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

MAY 23, 2026, 4:44 AM

ലണ്ടൻ: ഫിഫ ലോകകപ്പിനുള്ള 26 അംഗ ഇംഗ്ലണ്ട് ടീമിനെ കോച്ച് തോമസ് ടുഷൽ ഇന്നലെ പ്രഖ്യാപിച്ചു. ഒരുപിടി സൂപ്പർ താരങ്ങളുടെ അഭാവം കൊണ്ട് ശ്രദ്ധേയമായ ടീമിന്റെ നായകൻ ഹാരി കേൻ തന്നെയാണ്. അറ്റാക്കിംഗ് മിഡ്ഫീൽഡർമാരായ ഫിൽ ഫോഡൻ (മാഞ്ചസ്റ്റർ സിറ്റി), കോൾ പാൽമർ (ചെൽസി), റൈറ്റ് ബാക്ക് ട്രെൻഡ് അലക്‌സാണ്ടർ അർനോൾഡ് (റയൽ മാഡ്രിഡ്), ഡിഫൻഡർ ഹാരി മഗ്യൂർ, ലൂക്ക് ഷോ (മാഞ്ചസ്റ്റർ യുണൈറ്റഡ്) എന്നിവരാണ് ഒഴിവാക്കപ്പെട്ട പ്രമുഖർ.

ഫോഡനും പാൽമറും നിലവിലെ സീസണിൽ അത്ര മികച്ച പ്രകടനമല്ലായിരുന്നു ക്ലബ് ഫുട്‌ബോളിൽ പുറത്തെടുത്തത്. തന്നെ ടീമിൽ നിന്ന് ഒഴിവാക്കിയെന്ന വിവരം അറിയിച്ചപ്പോൾ ഞെട്ടിപ്പോയെന്നും വലിയ നിരാശയിൽ ആയിപ്പോയെന്നും 33കാരനായ മഗ്യൂർ പ്രതികരിച്ചു.
ആസ്റ്റൺ വില്ലയെ യൂറോപ്പ ചാമ്പ്യൻമാരാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഒല്ലി വാറ്റ്കിൻസ്, സൗദി പ്രോ ലീഗിൽ നിലവിലെ സീസണിൽ 32 മത്സരങ്ങളിൽ നിന്ന് 32 ഗോളുകൾ നേടിയ ഇവാൻ ടോണി എന്നിവരെ ടുഷൽ ടീമിൽ ഉൾപ്പെടുത്തി. ബാഴ്‌സലോണയെ ലാലിഗ ചാമ്പ്യൻമാരാക്കുന്നതിൽ നിർണായക റോളുണ്ടായിരുന്ന മാർകസ് റാഷ്‌ഫോർഡ് റയലിന്റെ ജൂഡ് ബെല്ലിംഗ്ഹാം തുടങ്ങിയവരും ടീമിലുണ്ട്.

ഇംഗ്ലണ്ട് ടീം

vachakam
vachakam
vachakam

  • ഗോൾ കീപ്പർമാർ: ജോർദാൻ പിക്‌ഫോർഡ്, ഡിയാൻ ഹെൻഡേഴ്‌സൺ, ജയിംസ് ട്രാഫോർഡ്.
  • പ്രതിരോധ നിര: റീസ് ജയിംസ്, എസ്രി കോൻസ, ജാറൽ ക്യുവാൻസ, ജോൺ സ്റ്റോൺസ്, മാർക് ഗുയി, ഡാൻ ബേൺ, നികോ ഒ റെയ്‌ലി, ജേഡ് സ്‌പെൻസ്, ടിനോ ലിവ്രാമെന്റോ.
  • മദ്ധ്യനിര: ഡക്ലാൻ റൈസ്, എല്ലിയട്ട് ആൻഡേഴ്‌സൺ, കോബി മൈനോ, ജോർദാൻ ഹെനഡേഴ്‌സൺ, മോർഗൻ റോജേഴ്‌സ്, ജൂഡ് ബെല്ലിംഗ്ഹാം, എബെറെച്ചി ഇസെ.
  • മുന്നേറ്റ നിര: ഹാരി കേൻ, ഇവാൻ ടോണി, ഒല്ലി വാറ്റ്കിൻസ്, ബുക്കായോ സാക്ക, നോനി മഡ്യൂക്ക്, ആന്തണി ഗോർഡോൺ.

2-ാം ലോക കിരീടമാണ് ഇംഗ്ലണ്ട് ലക്ഷ്യം വയ്ക്കുന്നത്. 1966ലാണ് ഇംഗ്ലണ്ട് ഇതിന് മുൻപ് ആദ്യമായും അവസാനമായും ലോക ചാമ്പ്യൻമാരായത്.

ഗ്രൂപ്പ് എല്ലിൽ ക്രൊയേഷ്യയ്ക്കും ഘാനയ്ക്കും പാനമയ്ക്കുമൊപ്പമാണ് ഇംഗ്ലണ്ട്. 18ന് ക്രൊയേഷ്യയ്ക്ക് എതിരെയാണ് ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam